കോഴിക്കോട് ∙ കേരളത്തിൽ 20 വർഷത്തിനിടയിൽ സ്തനാർബുദം 300 മടങ്ങായും മലാശയ കാൻസർ പത്തു വർഷത്തിനിടെ 20 ശതമാനവും വർധിച്ചെന്ന് കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. നാരായണൻകുട്ടി വാരിയർ.
‘പ്രതീക്ഷ’യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കാൻസർ വ്യാപനം സംബന്ധിച്ച് ‘അറിവുണ്ട്, പക്ഷേ ആരോഗ്യമുണ്ടോ?,കേരളത്തിലെ കാൻസർ വ്യാപനം തിരിച്ചറിയേണ്ടവ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലാശയ കാൻസർ വർധിച്ചു കാണുന്നത് യുവാക്കളിലാണ്. 70 ശതമാനം കാൻസർ രോഗികളും മൂന്നോ നാലോ സ്റ്റേജിലായ ശേഷമാണ് ചികിത്സ തേടുന്നത്.
തുടക്കത്തിലേ കണ്ടെത്തിയാൽ കാൻസർ ചികിത്സിച്ചു ഭേദമാക്കാവുന്നതാണെന്ന് ഡോ. നാരായണൻ കുട്ടി വാരിയർ പറഞ്ഞു.
പുറത്തു പറയാനുള്ള പേടി, കാൻസറാണെന്ന് മറ്റുള്ളവർ അറിയില്ലേ എന്ന ചിന്ത, ചികിത്സയ്ക്കാവശ്യമുള്ള ഭാരിച്ച പണം ഇല്ലാത്ത അവസ്ഥ, രോഗത്തെക്കുറിച്ചുള്ള അജ്ഞത എന്നിവയാണ് തുടക്കത്തിലേ ചികിത്സ തേടുന്നതിൽ നിന്ന് രോഗികളെ അകറ്റുന്നതെന്ന് ഐഎംഎ കോഴിക്കോട് പ്രസിഡന്റ് സന്ധ്യ കുറുപ്പ് പറഞ്ഞു. കാൻസർ വന്ന് മരിക്കുന്നവരുടെ കാര്യം മാത്രം നാം ചർച്ച ചെയ്യുന്നു, അസുഖം ഭേദപ്പെട്ട എത്രയോ പേരുണ്ട്.
അത് നാം ചർച്ച ചെയ്യുന്നില്ലെന്നും ഡോ. സന്ധ്യ പറഞ്ഞു.
ഏതു വികസിത രാജ്യങ്ങൾക്കും സമാനമായ കാൻസർ ചികിത്സ ഇന്ന് കേരളത്തിൽ ലഭ്യമാണ്.ഭാരിച്ച ചികിത്സാ ചെലവാണ് പലർക്കും പ്രശ്നമാകുന്നത്.
കാൻസർ തുടക്കത്തിലെ കണ്ടെത്താനും ചികിത്സ തേടാനുമുള്ള ബോധവൽക്കരണവും പണം തടസ്സമാകാതെ എല്ലാവർക്കും ചികിത്സ നൽകാനാവുന്ന സംവിധാനവും ഉണ്ടാകുകയാണ് വേണ്ടതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. രാജാറാം പറഞ്ഞു.
കീടനാശിനികളാണ് കാൻസർ പരത്തുന്നതെന്ന വ്യാപകമായ പ്രചാരണം മലയാളികൾക്കിടയിലുണ്ടെന്ന് മുതിർന്ന പതോളജിസ്റ്റ് ഡോ.കെ.പി.
അരവിന്ദൻ പറഞ്ഞു. ഇതു കാരണം പഴവും പച്ചക്കറികളും പലരും മതിയായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നില്ല.
1.5 ശതമാനത്തിൽ താഴെയാണ് കീടനാശിനി ഉയർത്തുന്ന കാൻസർ ഭീഷണി. അതിനെക്കാൾ എത്രയോ ഇരട്ടി സാധ്യതയാണ് ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താതിരുന്നാൽ സംഭവിക്കുന്നത്.
റെഡ് മീറ്റിന്റെ ഉപയോഗം കാൻസറിനു കാരണമാണ്. പക്ഷേ ഫൈബറും സിട്രിക്കും അടങ്ങിയ പഴങ്ങളും പച്ചക്കറികളും റെഡ് മീറ്റിനൊപ്പം കഴിച്ചാൽ പ്രശ്നമില്ല.
മാറിയ ഭക്ഷണ രീതിയിലെ മാറ്റം കാൻസർ വർധിപ്പിക്കാൻ കാരണമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും ആവശ്യമാണെന്ന് ഡോ.
അരവിന്ദൻ പറഞ്ഞു. ഡോക്യുമെന്ററി സംവിധായകനും മാധ്യമ പ്രവർത്തകനുമായ എം.കെ.രാമദാസ്, ഡോ.
മിനി വാരിയർ, ശ്രീജ പ്രതീക്ഷ എന്നിവരും സെമിനാറിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

