പത്തനംതിട്ട ∙ കേന്ദ്രം നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും ശബരിമല റോപ്വേയ്ക്കു വനഭൂമി വിട്ടുനൽകുന്നതിനു കേന്ദ്ര വന്യജീവി ബോർഡിന്റെ അനുമതി വൈകുന്നു.
പദ്ധതിക്കായി കേരളം സമർപ്പിച്ച അപേക്ഷയിൽ കടുവ സംരക്ഷണ അതോറിറ്റിയും വന്യജീവി ബോർഡും വനം–പരിസ്ഥിതി മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും അനുമതി നീളുകയാണ്.
സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ റോപ്വേ സ്റ്റേഷനുകളുടെ പുറം മതിലിന്റെ വിസ്തൃതി 2 മീറ്റർ കുറയ്ക്കണമെന്നായിരുന്നു സന്നിധാനത്തും പമ്പയിലും നടത്തിയ സ്ഥലപരിശോധനയിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) എൽ.ചന്ദ്രശേഖറിന്റെ പ്രധാന നിർദേശം. ദേവസ്വം ബോർഡിനു വേണ്ടി നിർമാണ ചുമതല ഏറ്റെടുത്ത 18 സ്റ്റെപ് ദാമോദർ റോപ്വേ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇതനുസരിച്ച് മാറ്റംവരുത്തി പുതുക്കിയ അപേക്ഷയും നൽകി.
കൂടാതെ റോപ്വേ നിർമാണത്തിന് ആവശ്യത്തിൽ കൂടുതൽ വനഭൂമി എടുക്കുന്നില്ലെന്ന ഉറപ്പും കേന്ദ്രത്തിനു നൽകിയതാണ്.
ശബരിമല റോപ്വേ കേന്ദ്ര വന്യജീവി ബോർഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തുമെന്ന് ദേവസ്വം ബോർഡിനെ അറിയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല. പമ്പ ഹിൽടോപ്പിൽ നിന്നു തുടങ്ങി സന്നിധാനം പൊലീസ് ബാരക്കിനു സമീപം വരെ 2.7 കിലോമീറ്ററാണ് റോപ്വേയുടെ ആകെ ദൂരം.
ഇതിനു 4.5336 ഹെക്ടർ വനഭൂമിയാണ് വേണ്ടത്. 40 മുതൽ 60 മീറ്റർ വരെ ഉയരമുള്ള 5 പില്ലറാണുള്ളത്.
ഇതിനായി 80 മരം മുറിക്കേണ്ടി വരും. അനുമതി വൈകുന്നതിനാൽ പദ്ധതി ചെലവ് വർധിക്കുമെന്ന ആശങ്ക ദേവസ്വം ബോർഡിനും നിർമാണക്കമ്പനിക്കും ഉണ്ട്.
250 കോടി രൂപയാണ് ഇപ്പോൾ ചെലവ് പ്രതീക്ഷിക്കുന്നത്.
ത്രിവേണി സബ് സ്റ്റേഷനു സമീപത്താണ് പമ്പയിലെ റോപ്വേ സ്റ്റേഷൻ. ഇവിടെ 66 കെവി ടവർ ലൈൻ മാറ്റി ഭൂഗർഭ കേബിൾ സ്ഥാപിക്കണം.
അതിനു മാത്രം 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മരങ്ങൾ മുറിക്കുന്നത് പരമാവധി ഒഴിവാക്കാൻ ടവറുകളുടെ ഉയരം കൂട്ടിയാവും നിർമിക്കുക.
ഇതും ചെലവ് കൂടാൻ ഇടയാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

