
മാധ്യമങ്ങളെ കാണാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളെ കാണാതിരുന്നതല്ല. ഇടവേള എടുത്തത് മാത്രമാണ്. കാണേണ്ട എന്നായിരുന്നെങ്കില്‍ ഇപ്പോഴും കാണുമായിരുന്നില്ല. ശബ്ദത്തിന് ചെറിയ പ്രശ്നമുണ്ടായതും ഒരു ഘടകമാണ്. മുഖ്യമന്ത്രി പ്രതികരിച്ചു.(Pinarayi Vijayan about Puthuppally election failure)
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിന്റെ പരാജയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളിയിലെ വിജയത്തെ കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. വ്യത്യസ്തമായൊരു വിലയിരുത്തല്‍ തനിക്കില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയുള്ള പ്രത്യേക സാഹചര്യമായിരുന്നു. അത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തിലും കണ്ടത്.
മന്ത്രിസഭ പുനഃസംഘടന എന്നത് മാധ്യമങ്ങളുണ്ടാക്കിയതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതില്‍ എല്‍ഡിഎഫില്‍ ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ല. മുന്‍കൂട്ടി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി കൃത്യസമയത്ത് തന്നെ നടപ്പിലാക്കും. ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ കെ ബി ഗണേഷ്കുമാര് ഗൂഡാലോചന നടത്തിയെന്നതിനെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറപടി പറഞ്ഞു. ചില സ്ഥാനങ്ങള്‍ക്ക് വേണ്ടി ചിലര്‍ ഗൂഡനീക്കങ്ങള്‍ നടത്തിയെന്നതൊക്കെ പുറത്തുവന്ന കാര്യമാണല്ലോ എന്നും അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോഴുള്ള യുഡിഎഫിന്റെ ഉദ്ദേശം എന്തായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
Story Highlights: Pinarayi Vijayan about Puthuppally election failure
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]