ആലപ്പുഴ∙ ഗാർഹികപീഡനം സംബന്ധിച്ചു ഭാര്യ പൊലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ അവരെ നടുറോഡിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് വലിയവെളി രാജേഷി(48)നെയാണ് ഭാര്യ അമ്പിളി(43)യെ കൊലപ്പെടുത്തിയ കേസിൽ ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതി രണ്ട് ജഡ്ജി എസ്.ഭാരതി ശിക്ഷിച്ചത്.
കൊലപാതകത്തിന്റെ ക്രൂരതയും സാഹചര്യങ്ങളും കണക്കിലെടുത്താണ് കോടതി കഠിനശിക്ഷ വിധിച്ചത്. തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്റായിരുന്ന അമ്പിളി കടകളിൽ നിന്നുള്ള കലക്ഷനുമായി സ്കൂട്ടറിൽ പോകുമ്പോൾ ബൈക്കിൽ പിന്തുടർന്നെത്തി ചവിട്ടി വീഴ്ത്തിയ ശേഷമാണു രാജേഷ് ആക്രമിച്ചത്.
നെഞ്ചിലും കഴുത്തിലും മുതുകിലുമായി 19 ഇടത്ത് കുത്തേറ്റ അമ്പിളിയുടെ ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു. തുടർന്ന് കലക്ഷൻ പണവുമായാണു രാജേഷ് കടന്നുകളഞ്ഞത്.
പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം 2024 മേയ്18ന് വൈകിട്ട് ആറിനായിരുന്നു സംഭവം. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നു രാജേഷ്.
സംഭവദിവസം വൈകിട്ടു തന്നെ കഞ്ഞിക്കുഴിയിലെ ബാറിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 9 MINUTES AGO 16 MINUTES AGO 30 MINUTES AGO കൊലപാതകത്തിനും കവർച്ചയ്ക്കും പ്രത്യേകം ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി ഇത് ഒന്നിച്ചനുഭവിച്ചാൽ മതിയെന്നു വ്യക്തമാക്കി. പിഴത്തുകയിൽ നിന്നുള്ള ഓരോ ലക്ഷം വീതം മക്കളായ രാജേശ്വരിക്കും രാഹുലിനും നൽകണം.
ഇതുകൂടാതെ സർക്കാരിന്റെ നഷ്ടപരിഹാര ഫണ്ട് അനുവദിക്കുന്നതു തീരുമാനിക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെയും ചുമതലപ്പെടുത്തി.
കൊലപാതകം, പരാതി നൽകിയ വൈരാഗ്യത്തിൽ
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുന്നതിനിടെ രാജേഷിനു കൈക്ക് പരുക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
ഭാര്യയെ വെട്ടുന്നതിനിടെ സംഭവിച്ച പരുക്കാണെന്നു ഡോക്ടറോട് ഇയാൾ സമ്മതിച്ചു. അതു നിർണായക തെളിവായി.
ഇപ്പോൾ പുണെയിൽ ജോലി ചെയ്യുന്ന ഡോക്ടറെ വിഡിയോ കോൺഫറൻസ് വഴി കോടതി വിസ്തരിച്ചിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. പിന്നീടു തമ്മിൽ വഴക്കായി.
തന്നെയും മകളെയും രാജേഷ് ഉപദ്രവിച്ചതോടെ അമ്പിളി പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ഇയാളുടെ മൊഴി.
‘‘എന്റെ മകളെ അവൻ വഴിയിലിട്ടു തീർത്തു കളഞ്ഞില്ലേ… അവൾ ഒരു തെറ്റും ചെയ്തിട്ടില്ല.
അവന് കുഞ്ഞുങ്ങളെയെങ്കിലും ഓർക്കാമായിരുന്നു. ഇതിലും വലിയ ശിക്ഷ അവന് വേണ്ടിയിരുന്നതാണ്.
പുറം ലോകം കാണാൻ അനുവദിക്കരുത്’’.
അമ്മിണി (അമ്പിളിയുടെ അമ്മ)
വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി ജാമ്യത്തിനു വേണ്ടി ശ്രമിച്ചെങ്കിലും കോടതികൾ തള്ളുകയായിരുന്നു. മാതാവിനു കാൻസറാണെന്നും സഹോദരി താമസിക്കുന്നതു തൃശൂരിലായതിനാൽ തന്നെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയയ്ക്കണമെന്നുമുള്ള പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷൻ 19 സാക്ഷികളെയാണ് വിസ്തരിച്ചത്.
ശാസ്ത്രീയ തെളിവുകളും മെഡിക്കൽ തെളിവുകളും കോടതിയിൽ ഹാജരാക്കി. അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ, അഭിഭാഷകരായ നാരായൺ ജി.അശോക്നായർ, ദീപ്തി എസ്.കേശവൻ എന്നിവരാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

