കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. മുണ്ടക്കയം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്.
കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസ് ആണ് കത്തിയത്. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്.
അപകടം സമയത്ത് 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.
ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ബസിൽ നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
ബസിന്റെ സീറ്റുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

