കൊരട്ടി ∙ ദേശീയപാതയിൽ ജനത്തെ വലച്ചു കുരുക്കു തുടരുന്നു. മേൽപാലം നിർമാണം നടത്തുന്ന കൊരട്ടിയിലും അടിപ്പാത നിർമാണം നടത്തുന്ന ചിറങ്ങര, മുരിങ്ങൂർ എന്നിവിടങ്ങളിലും കുരുക്ക് തീരാദുരിതമാകുകയാണ്. ഒരു വർഷം മുൻപാരംഭിച്ച നിർമാണ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ ആരംഭിച്ചതാണ് കുരുക്ക്.
വലിയ ജനകീയ പ്രതിഷേധങ്ങൾ, എംപി, എംഎൽഎ, കലക്ടർ എന്നിവരുടെ തുടർച്ചയായ ഇടപെടലുകൾ, പൊതുതാൽപര്യ ഹർജി, ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകൾ തുടങ്ങിയവയെല്ലാമുണ്ടായിട്ടും ഫലമുണ്ടായില്ല.
നേരത്തെ ചിറങ്ങരയിലും മുരിങ്ങൂരിലും നിർമാണത്തിനായി വാഹനങ്ങൾ വഴി തിരിച്ചു വിട്ട സർവീസ് റോഡുകൾ തകർന്നു തരിപ്പണമായത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനു വഴിയൊരുക്കിയിരുന്നു.
പിന്നീട് സർവീസ് റോഡിന്റെ ഭാഗങ്ങൾ ടാർ ചെയ്തതോടെ കുരുക്കിന് അയവു വന്നെങ്കിലും പൂർണപരിഹാരമായില്ല. 38 MINUTES AGO 1 HOUR 28 MINUTES AGO 1 HOUR 42 MINUTES AGO ഇതിനിടെ കൊരട്ടിയിൽ കൂടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ മുരിങ്ങൂർ മുതൽ ചിറങ്ങര വരെയുള്ള 5 കിലോമീറ്റർ കടുത്ത ദുരിതത്തിലായി. അവധി ദിവസങ്ങളിൽ കുരുക്ക് കൂടുതൽ രൂക്ഷമാകും.
വാഹനങ്ങൾ നിയന്ത്രിക്കാനായി ഫ്ലാഗ്മാൻമാരെ നിയോഗിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇവർ പ്രധാന ജംക്ഷനുകളിൽ പോലും ഉണ്ടായിരുന്നില്ല.
ഇതിനിടെ വാഹനങ്ങൾ കേടുവന്നു ദേശീയപാതയിൽ കുടുങ്ങുന്നതും ഡ്രെയ്നേജിനു മുകളിലെ സ്ലാബുകൾ തകരുന്നതും ഉൾപ്പെടെ പ്രശ്നങ്ങളും കുരുക്കു മുറുകാൻ കാരണമായി. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതയുടെ അനുബന്ധ റോഡിന്റെ പാർശ്വഭിത്തി നിർമാണവും മണ്ണു നിറയ്ക്കുന്ന ജോലികളുമാണു പുരോഗമിക്കുന്നത്.
ഇവ പൂർത്തിയാക്കിയാൽ മുകളിൽ മെറ്റൽ വിരിച്ചു ടാറിങ് നടത്താനുള്ള ജോലികളും ക്രാഷ് ബാരിയർ നിർമിക്കുന്നതും നടത്തും. കാലാവധിക്കു ശേഷവും പൂർത്തിയാക്കാത്ത ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഗതാഗതക്കുരുക്കിനു അടിയന്തര പരിഹാരം കാണണമെന്നുമുള്ള ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

