കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കേണ്ട കേന്ദ്രബജറ്റ് സമൂഹ മാധ്യമങ്ങളിലൂടെ ചോർന്നതായി പ്രചാരണം. ധനമന്ത്രിയുടെ 2026–27 വർഷത്തെ ബജറ്റ് പ്രസംഗത്തിന്റേതെന്ന് അവകാശപ്പെടുന്ന ചില ചിത്രങ്ങളാണ് ടെലഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളിലൂടെ പരക്കുന്നത്.
ഇതിന്റെ യാഥാർത്ഥ്യം അറിയാതെ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിശദീകരണവുമായി കേന്ദ്രസർക്കാര്‍ രംഗത്തെത്തി. ബജറ്റ് രേഖകൾ ചോർന്നിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും പ്രസ് ഇൻഫര്‍മേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് സംഘം വ്യക്തമാക്കി.
2026–27 വര്‍ഷത്തെ കേന്ദ്രബജറ്റ് ടെലഗ്രാമിലൂടെ ചോർന്നതായി അവകാശപ്പെടുന്ന ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇവ വ്യാജമാണെന്നും പിഐബി അറിയിച്ചു.
ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിന്റെ ചിത്രങ്ങളല്ല ഇത്. മുൻവർഷത്തെ പ്രസംഗത്തിന്റെ ആദ്യ പേജ് എഡിറ്റ് ചെയ്തതാണ് പ്രചരിക്കുന്നത്.
പൂർണമായും ഡിജിറ്റലി നിർമിച്ച മറ്റൊരു ചിത്രവും പ്രചരിക്കുന്നുണ്ട്. ഇതിനും യാഥാർത്ഥ്യവുമായി ബന്ധമില്ല.
ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കരുത്. മറ്റുള്ളവർക്ക് പങ്കുവക്കുകയും അരുത്.
ഇവ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ മാത്രമാണ് ഉപകരിക്കുകയെന്നും പിഐബി അറിയിച്ചു.
Some images are being shared on social media claiming that a scanned copy of the Union Budget 2026–27 has been leaked on Telegram. ❌ These images are
✅ One of the images being circulated is NOT from the Union Budget 2026–27.
It is from the Union Budget…
പ്രചാരണം ഇങ്ങനെ
സമൂഹ മാധ്യമങ്ങളിലൂടെ ബജറ്റിലേതെന്ന പേരിൽ ചില ‘വമ്പൻ’ പ്രഖ്യാപനങ്ങളും പ്രചരിക്കുന്നുണ്ട്.
who leaked this 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അതേസമയം, ഇവയൊന്നും സര്‍ക്കാർ പരിഗണിക്കാൻ ഇടയില്ലാത്ത പ്രഖ്യാപനങ്ങളാണെന്നാണ് വിദഗ്ധർ പറയുന്നത്.
ബജറ്റ് ചോരുമോ?
1950ൽ ബജറ്റ് രേഖകൾ ചോര്‍ന്നതിനെ തുടര്‍ന്ന് അതീവ രഹസ്യമായാണ് പിന്നീടുള്ള വർഷങ്ങളിൽ ഇവ തയാറാക്കുന്നത്. ആദ്യകാലത്ത് രാഷ്ട്രപതി ഭവനില്‍ തന്നെയാണ് ബജറ്റ് പ്രസംഗങ്ങൾ അച്ചടിച്ചിരുന്നത്.
എന്നാൽ 1950ലെ ചോർച്ചയിൽ നിര്‍ണായക ബജറ്റ് വിവരങ്ങൾ പുറത്തായതിനെ തുടർന്ന് ഡൽഹി മിന്റോ റോഡിലെ സർക്കാർ പ്രസിലേക്ക് അച്ചടി മാറ്റി.
1980കളിൽ ബജറ്റ് രേഖകളുടെ അച്ചടി കൂടുതൽ സുരക്ഷിതമാക്കാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് പാർലമെന്റിന്റെ നോർത്ത് ബ്ലോക്കിലെ ഭൂഗർഭ അറയിലേക്ക് അച്ചടി മാറ്റി.
ഇത്തവണയും അതീവ സുരക്ഷിതമായി ഇവിടെ തന്നെയാണ് ബജറ്റ് രേഖകളുടെ അച്ചടി നടക്കുന്നത്. ബജറ്റിലെ വിവരങ്ങൾ ചോരാതിരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

