കൽപറ്റ ∙ ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവർമാരുള്ള പ്ലസ് വൺ വിദ്യാർഥിനി. ഓരോ ദിവസത്തെയും അനുഭവങ്ങൾ ഡയറിക്കുറിപ്പ് പോലെ റീലുകളാക്കുന്ന മിടുക്കി.
എപ്പോഴും സന്തോഷവതിയായ പെൺകുട്ടിയെന്ന ഇമേജാണ് സോഷ്യൽ മീഡിയയിൽ. പഠനത്തിലും പിന്നോട്ടല്ല.
എന്നാൽ, വീട്ടിൽ അവൾ മറ്റൊരു വ്യക്തിയാണ്. മുറി അകത്തുനിന്ന് പൂട്ടി മണിക്കൂറുകളോളം മൊബൈൽ ഫോണിനു മുന്നിലിരിക്കും.
ഒരിക്കൽ രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കാതിരുന്ന അവൾ, വാതിൽ തട്ടിവിളിച്ച അമ്മയെ തള്ളിവീഴ്ത്തുകയാണു ചെയ്തത്.
ഫോൺ വാങ്ങിയെടുക്കാൻ ശ്രമിച്ചപ്പോൾ അമ്മയുടെ കൈ കടിച്ചുമുറിച്ചു. സ്വന്തം ഡിജിറ്റൽ ലോകത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാൽ ക്രൂരമായി പ്രതികരിക്കുന്ന ഈ അവസ്ഥ പല വീടുകളിലെയും ശാന്തത തകർക്കുന്നു.
1 MINUTE AGO 17 MINUTES AGO 21 MINUTES AGO ‘റിയൽ ലോകവും റീൽ ലോകവും’ തമ്മിലുള്ള അതിർവരമ്പുകൾ നിർണയിക്കുന്നതിൽ കൗമാരക്കാർ പലപ്പോഴും പരാജയപ്പെട്ടുപോകുന്നു. “എവിടെയാണ് ഞങ്ങൾക്ക് പിഴച്ചത്?” എന്ന് അമ്പരന്നു നിൽക്കുന്ന മാതാപിതാക്കൾ തിരിച്ചറിയേണ്ടത്, കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനിടയിലും അവർക്കു വൈകാരിക പിന്തുണ നൽകുന്നതിൽ തങ്ങൾ പരാജയപ്പെട്ടു എന്നതാണ്.
പാരന്റിങ്ങിലെ പിഴവുകൾക്കൊപ്പം സമൂഹത്തിന്റെ ജാഗ്രതക്കുറവ് കൂടിയാകുമ്പോൾ കുട്ടികൾ അനായാസം കുറ്റകൃത്യങ്ങളിലേക്കു നടന്നടുക്കുന്നു.
പാളം തെറ്റുന്ന ‘പാരന്റിങ്’
അമിത നിയന്ത്രണമോ അമിത ലാളനയോ ആണു പാരന്റിങ്ങിലെ പ്രധാന പ്രശ്നം. ഇതിനിടയിൽ കൃത്യമായ സന്തുലനാവസ്ഥ കണ്ടെത്താൻ രക്ഷിതാക്കൾക്കു കഴിയണം.
കുട്ടികളുടെ ഓരോ ചലനത്തെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനെ ‘ഹെലികോപ്റ്റർ പാരന്റിങ്’ എന്നാണു മനശാസ്ത്രലോകം വിളിക്കുക. ഈ ഗണത്തിൽപെടുന്ന രക്ഷിതാക്കൾ കുട്ടിയുടെ എല്ലാ കാര്യങ്ങളിലും അമിതമായി ഇടപെടുകയും അവർക്കു വേണ്ടി എല്ലാ തീരുമാനങ്ങളും എടുക്കുകയും ചെയ്യുന്നു.
ഇങ്ങനെ വളരുന്ന കുട്ടികൾ പുറംലോകത്തെ ചെറിയ തിരസ്കാരങ്ങളിൽപ്പോലും പ്രകോപിതരാകാനുള്ള സാധ്യതയേറെ.
മറുഭാഗത്ത്, കുട്ടികൾ എന്തു ചോദിച്ചാലും സാധിച്ചുകൊടുക്കുന്ന, അവരെ കുടുംബത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്ന ‘പെർമിസീവ് പാരന്റിങ്’ രീതിയാണ്. ഇത് കുട്ടികളിൽ ‘എൻടൈറ്റിൽമെന്റ് സിൻഡ്രോം’ ഉണ്ടാക്കുന്നു.
ആവശ്യമുള്ളതു നേടിയെടുക്കാനായി ആരെയും ഉപദ്രവിക്കാൻ തനിക്ക് അവകാശമുണ്ടെന്ന മിഥ്യാബോധം കുട്ടികളിൽ വളരുന്നു.
മാതാപിതാക്കൾ സ്വന്തം മൊബൈലിൽ തിരക്കിലാകുമ്പോൾ മക്കളും അവരവരുടെ ലോകത്തേക്ക് ചുരുങ്ങുന്നു. മാതാപിതാക്കളുമായി വൈകാരിക ബന്ധമില്ലാത്ത മക്കൾക്കു മറ്റാരോടു സഹതാപം തോന്നാൻ? കൂട്ടത്തിലൊരാളെ മർദിക്കുമ്പോഴോ ചോര കാണുമ്പോഴോ കുട്ടികൾക്കു വേദന തോന്നാത്തത് അതുകൊണ്ടാണ്.
വീട്ടിൽ സംസാരിക്കാൻ ആരുമില്ലാത്ത കുട്ടി സമൂഹത്തിലെ ക്രിമിനൽ ഗ്യാങ്ങുകളിൽ ഹീറോയിസം കണ്ടെത്തുന്നു.
കാഴ്ചക്കാരാകാതെ കാവലാളാകാം
കുട്ടികളിലെ അക്രമവാസന തടയുന്നതിൽ അധ്യാപകർക്കും പൊലീസിനും സമൂഹത്തിനാകെയും നിർണായക പങ്കുവഹിക്കാനുണ്ട്. മിടുക്കനായ വിദ്യാർഥി പെട്ടെന്ന് പഠനത്തിൽ പിന്നാക്കം പോകുകയോ ഉൾവലിയുകയോ ചെയ്യുന്നതു വീട്ടിലെ പ്രശ്നങ്ങളുടെ സൂചനയാകാം.
അധ്യാപകർ സിലബസ് തീർക്കുന്നവർ മാത്രമാകാതെ കുട്ടികളുടെ സ്വഭാവമാറ്റങ്ങളെ നിരീക്ഷിക്കുന്നവരുമാകണം. കുറ്റകൃത്യം നടന്ന ശേഷം മാത്രം ഇടപെടുന്ന രീതി മാറ്റി, ലഹരി സംഘങ്ങളും ഗുണ്ടാ ഗ്യാങ്ങുകളും സ്കൂൾ പരിസരത്തു തമ്പടിക്കുന്നത് തടയാൻ പൊലീസിന് സാധിക്കണം.
ഒരു കുട്ടി വഴിതെറ്റുന്നത് കണ്ടാൽ അത് ‘നമ്മുടെ പ്രശ്നമല്ല’ എന്ന് കരുതി മാറിനിൽക്കുന്നത് ക്രിമിനലുകൾക്കു വളമിടലാണ്.
നാളെയുടെ പൗരന്മാരെ വാർത്തെടുക്കുന്നതിൽ കുടുംബം കഴിഞ്ഞാൽ ഏറ്റവും സ്വാധീനം ചെലുത്തേണ്ടതു വിദ്യാലയങ്ങളും പൊലീസുമെല്ലാമടങ്ങുന്നപൊതുസമൂഹമാണ്. എന്നാൽ ഇന്ന് പലപ്പോഴും കുറ്റകൃത്യങ്ങൾ നടന്ന ശേഷം മാത്രം ഉണരുന്ന സംവിധാനങ്ങളാണേറെയും.
ലഹരി വിൽക്കുന്ന ‘വമ്പൻ സ്രാവുകളെ’ പിടികൂടാതെ കാരിയർമാരായ കൗമാരക്കാരെ മാത്രം പിടികൂടുന്നത് പ്രശ്നപരിഹാരമാകില്ല. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം കടലാസിൽ മാത്രമൊതുങ്ങാതെ, ഓരോ വാർഡിലെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ സജീവമാകണം.
സംവിധാനങ്ങൾ കൃത്യമായി ഇടപെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധികൾക്കുമുണ്ട്.
തിരിച്ചറിയാം, കൂടെ നിൽക്കാം
മക്കളുടെ സുഹൃത്തുക്കൾ ആരെന്നോ അവർ ഇന്റർനെറ്റിൽ എന്ത് കാണുന്നു എന്നോ അറിയാത്ത സാഹചര്യം മാതാപിതാക്കൾ ഒഴിവാക്കുക. മറ്റുള്ളവരുടെ മുൻപിൽ വച്ച് മക്കളെ തരംതാഴ്ത്തി സംസാരിക്കുന്നത് അവരിൽ വിട്ടുമാറാത്ത ദേഷ്യമുണ്ടാക്കും ഒരു തെറ്റിന് ഇന്നു ശിക്ഷിക്കുകയും നാളെ അതു കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതു കുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കും മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ കണ്ടുവളരുന്ന കുട്ടികൾ അക്രമം സ്വാഭാവികമാണെന്ന് കരുതും പണവും ഫോണും നൽകുന്നതിനെക്കാൾ പ്രധാനം കുട്ടികളെ കേൾക്കാൻ സമയം കണ്ടെത്തുന്നതിലാണ്
സമൂഹത്തിനുമുണ്ട് ഉത്തരവാദിത്തം
അധ്യാപകർ, സ്കൂൾ അധികൃതർ: ഓരോ കുട്ടിയുമായും വ്യക്തിപരമായ സംവാദം ഉറപ്പാക്കുക.
സ്വഭാവമാറ്റം കണ്ടാൽ രക്ഷിതാക്കളെയും കൗൺസിലറെയും അറിയിക്കുക.
പൊലീസ്, എക്സൈസ്: സ്കൂൾ
പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കുക. ലഹരി മരുന്ന് കടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കുക.
സ്കൂൾതല ബോധവൽക്കരണ പരിപാടികൾ നടത്തുക
സമൂഹം
: വഴിതെറ്റുന്ന കുട്ടികളെ കണ്ടാൽ കണ്ടില്ലെന്ന് നടിക്കാതെ, ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാനുള്ള പൗരബോധം വളർത്തുക. രക്ഷിതാക്കൾ
: മക്കളെ കേൾക്കുക.
ശിക്ഷയും ലാളനയും തമ്മിലുള്ള സന്തുലം നിലനിർത്തുക … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

