തൊടുപുഴ ∙ ഇടുക്കിയുടെ മലയോര മേഖലയിലെ ചരക്കുനീക്കത്തിനും ടൂറിസം വികസനത്തിനും ഊന്നൽ നൽകുന്ന കട്ടപ്പന– തേനി തുരങ്കപാതയുടെ സാധ്യതാപഠനത്തിനു 10 കോടി രൂപ പ്രഖ്യാപിച്ചു. പാത നിർമിച്ചാൽ നിലവിലുള്ള 40 കിലോമീറ്റർ ദൂരം 12 കിലോമീറ്ററായി കുറയും.
∙ ആശയം വന്ന വഴി
മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലമായ ഇടുക്കിയിലാണു പദ്ധതി വരുന്നത്.
2025 ഓഗസ്റ്റിൽ എം.ജിനദേവൻ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാൽവരിമൗണ്ടിൽ ചേർന്ന ‘നവ ഇടുക്കി – പുതുവഴികൾ’ എന്ന സിപിഎം സെമിനാറിലാണ് കട്ടപ്പന – തേനി തുരങ്കപാത എന്ന ആശയം ആദ്യമുയർന്നത്. മുൻമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു സെമിനാർ.
വിഷയത്തിൽ മുന്നോട്ടുപോകാനായി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് രക്ഷാധികാരിയും ജയിൻ അഗസ്റ്റിൻ ചെയർമാനും സിബി കൊല്ലംകുടിയിൽ എംഡിയായും രൂപീകരിച്ച ഇടുക്കി ഗ്രീൻ ടൂറിസം എൽഎൽപിയെ ചുമതലപ്പെടുത്തി.
∙ സാധ്യത ഇങ്ങനെ
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 490 മീറ്റർ മാത്രം ഉയരത്തിലാണു തേനി ജില്ലയിലെ കമ്പം ടൗൺ നിൽക്കുന്നത്. കട്ടപ്പന നഗരം ഏകദേശം 870 മീറ്റർ ഉയരത്തിൽ.
കമ്പവും കട്ടപ്പനയും തമ്മിലുള്ള ഉയരവ്യത്യാസം 270 മീറ്റർ മാത്രം. 100 മീറ്റർ പാത നിർമിക്കുമ്പോൾ 5 മീറ്റർ വരെ ചരിവ് ആകാം എന്നാണു നിർമാണത്തിന്റെ രാജ്യാന്തര മാനദണ്ഡം.
ഇവിടെ തുരങ്കപാത നിർമിച്ചാൽ 2.25 മീറ്റർ ചരിവു മാത്രമേ ഉണ്ടാവുകയുള്ളൂ. ഡിണ്ടിഗൽ– തേനി– കുമളി നാലുവരിപ്പാത ഉടൻ യാഥാർഥ്യമാകുമ്പോൾ ഈ പാതയിലേക്കെത്താനും 12 കിലോമീറ്റർ മാത്രം മതിയാകും.
തേനി–ലോവർ ക്യാംപ് റെയിൽപാത പദ്ധതി കൂടി വരുന്നതോടെ ചരക്കുനീക്കം ഉൾപ്പെടെയുള്ളവ കൂടുതൽ എളുപ്പമാകും. 1 MINUTE AGO 7 MINUTES AGO 8 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

