തൃത്താല ∙ വെള്ളിയാങ്കല്ലിൽ ഭാരതപ്പുഴയുടെ പാർശ്വഭിത്തികളുടെ അപകടാവസ്ഥയ്ക്കു പരിഹാരമായി. 33 കോടി 40 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികൾക്കാണു തുടക്കമായത്.
തടയണയുടെ പാർശ്വഭിത്തിയുടെ അപകടാവസ്ഥയെക്കുറിച്ച് 2025 മേയ് 28നു മനോരമ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാങ്കല്ല് സംരക്ഷണസമിതിയും പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ളവ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് പാർശ്വഭിത്തിയുടെ പുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയത്.
തകരാറിലായ തടയണയോടു ചേർന്ന നിളയുടെ പാർശ്വഭിത്തികൾ ഏതുസമയവും പുഴയെടുക്കുമെന്ന രീതിയിലായിരുന്നു. 27 ഷട്ടറുകളോടെയുള്ള വെള്ളിയാങ്കല്ല് ജലസംഭരണിയുടെ നിർമാണ സമയത്തു പാർശ്വഭിത്തികൾ പണിത് തീരത്തിന്റെ സുരക്ഷ ഉറപ്പാക്കിയിരുന്നു. എന്നാൽ, 2018, 2019 കാലഘട്ടങ്ങളിലെ പ്രളയങ്ങളിൽ തീരത്തു പണിത പാർശ്വഭിത്തികൾക്കു തകരാർ സംഭവിച്ചു.
തടയണയുടെ സംരക്ഷണ ഭിത്തിയുടെ 50 മീറ്ററോളം പുഴയിലേക്കു വീഴുകയായിരുന്നു. പ്രളയത്തെ തുടർന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കാണു സംരക്ഷണ ഭിത്തിയുടെ തകർച്ചയ്ക്കു കാരണമായത്. ഭിത്തി തകർന്ന ഭാഗങ്ങളിൽ ചാക്കുകളിൽ മണൽ നിറച്ചു സംരക്ഷണം ഒരുക്കിയിരുന്നു.
എന്നാൽ, പിന്നീട് ചാക്കുകൾ ദ്രവിച്ച് അപകടാവസ്ഥയായി. തുടർന്ന് തടയണയോടു ചേർന്ന തീരം അതീവ അപകടാവസ്ഥയിലായിരുന്നു.
വെള്ളിയാങ്കല്ല് പദ്ധതിയുടെ ഒന്നാം ഷട്ടറിനു ചേർന്നാണു തൃത്താല യജ്ഞേശ്വര ക്ഷേത്രവും കടവും സ്ഥിതിചെയ്യുന്നത്. കരയിടിയാൻ സാധ്യതയുള്ളതിനാൽ തടയണയുടെ 27 ഷട്ടറുകളിൽ ക്ഷേത്രക്കടവിനോടു ചേർന്ന ഷട്ടർ തുറക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. 24 MINUTES AGO 49 MINUTES AGO 52 MINUTES AGO മഴ കനക്കുമ്പോൾ ജലസംഭരണിയിലെ തടയണയിലെ 26 ഷട്ടറുകളും തുറന്നിട്ടും ഒരു ഷട്ടർ മാത്രം തുറക്കാതെ വരുമ്പോൾ ജലക്രമീകരണത്തിനു ബുദ്ധിമുട്ട് വരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. സംഭരണിയിൽ വെള്ളം കൂടി വരുമ്പോൾ 26 ഷട്ടറുകൾ തുറന്നാലും വെള്ളിയാങ്കല്ല് പൈതൃക പാർക്കിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറുകയും ചെയ്യുകയുമായിരുന്നു. തടയണയുടെ പാർശ്വഭിത്തികൾ പുനർനിർമിക്കുന്നതോടെ ഇവയ്ക്കെല്ലാം പരിഹാരമാകും.
നിലവിൽ സംരക്ഷണഭിത്തിയുടെ അടിത്തറ നിർമാണത്തിന്റെ പ്രവർത്തനങ്ങളാണു പുരോഗമിക്കുന്നത്. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വലിയ ചാലുകൾ നിർമിച്ചു വരികയാണ്. ഇറിഗേഷൻ വകുപ്പിനാണു നിർമാണച്ചുമതല.
മഴക്കാലത്തിനു മുൻപു തന്നെ പാർശ്വഭിത്തിയുടെ പുനർനിർമാണം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

