വർക്കല ∙ തുടരെ നിയമലംഘനം നടത്തിയ ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടികൂടാൻ മോട്ടർ വാഹന വകുപ്പ് കർശന നടപടിക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി നമ്പറില്ലാതെ രൂപമാറ്റം വരുത്തി ബൈക്ക് നടയറയിൽ കഴിഞ്ഞദിവസം പിടികൂടി ഉടമസ്ഥനു 32,000 രൂപ പിഴ ചുമത്തി.
വാഹനം മറ്റു കുറ്റകൃത്യങ്ങൾക്കു ഉപയോഗിച്ചോയെന്നു കണ്ടെത്താൻ അയിരൂർ പൊലീസിനും കൈമാറി. മേഖലയിൽ ഇരുചക്ര വാഹനങ്ങളിൽ കറങ്ങി, ഗതാഗത നിയമലംഘനങ്ങൾ പതിവാക്കിയ സംഘങ്ങളുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിലാണ് സബ് ആർടിഒ നേതൃത്വത്തിൽ നടപടി കർശനമാക്കുന്നത്.
സൈലൻസറിൽ മാറ്റം വരുത്തി വലിയ ശബ്ദമുണ്ടാക്കി ബൈക്കിൽ അമിത വേഗത്തിൽ കറക്കം, നമ്പർ പ്ലേറ്റ് ഇല്ലാതെ ഓട്ടം കൂടാതെ മറ്റു കുറ്റകൃത്യങ്ങൾക്കു ഇത്തരം വാഹനങ്ങൾ ഉപയോഗിക്കൽ അടക്കമുള്ളവ വർധിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇടക്കാലത്ത് ആർടി അധികൃതർ മഫ്തിയിൽ സഞ്ചരിച്ചു കോളജ്, സ്കൂൾ പരിസരങ്ങളിൽ നിന്നു ഇത്തരത്തിൽ നിയമലംഘനം നടത്തിയ ഒട്ടേറെ പേർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കർശനമായ നടപടി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നു ആർടി ഉദ്യോഗസ്ഥർ പറയുന്നു.
4 MINUTES AGO 20 MINUTES AGO 29 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

