കുമ്പള ∙ ദേശീയപാത ആരിക്കാടി ടോൾ പ്ലാസയിൽ ക്രോസ് ബാരിയർ കാറിന്റെ ചില്ലിലേക്കു വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കാറോടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. മംഗളുരുവിൽ നിന്നു കാസർകോട്ടേക്കു 6 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ കുടുംബവുമായി വരികയായിരുന്ന ബോവിക്കാനം ആലൂരിലെ എം.മുഹമ്മദ് റിയാസിനെയാണ് (30) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
കെഎസ്ആർടി ബസിനു പിന്നാലെയാണ് റിയാസിന്റെ കാർ ഉണ്ടായിരുന്നത്.
ഫാസ്ടാഗിൽ ടോൾ അടച്ചിട്ടും ബാരിയർ കാറിന്റെ മുൻവശത്തെ ചില്ലിലേക്കു വീണെന്നാണു യുവാവിന്റെ പരാതി. നഷ്ടപരിഹാരം നൽകാതെ കാർ മാറ്റില്ലെന്നു പറഞ്ഞതോടെയാണ് പൊലീസ് ഇടപ്പെട്ടത്.
കാർ മാറ്റാത്തതിനെത്തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി.
14 MINUTES AGO
21 MINUTES AGO
45 MINUTES AGO
കാർ മാറ്റിയശേഷം പ്രശ്നം ചർച്ച ചെയ്യാമെന്നു പറഞ്ഞിട്ടും യുവാവ് തയാറായില്ലെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് യുവാവിനെ വാഹനത്തിൽനിന്ന് പിടിച്ചിറക്കിയതെന്നും ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡി പറഞ്ഞു. ഒപ്പം ബന്ധുവായ സ്ത്രീയെയും പൊലീസ് വാഹനത്തിൽ കയറ്റി. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ സ്ത്രീക്കു പരുക്കേറ്റതായും വാഹനത്തിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുൾപ്പെടെയുള്ളവരെ ഒന്നരമണിക്കൂറിലേറെ റോഡിരികിൽ നിർത്തിയതായും ഇവർ പരാതിപ്പെട്ടു.
ടോൾപ്ലാസയിൽ കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ നിൽക്കുന്നതു കണ്ടതിനാൽ പിന്തിരിപ്പിക്കാനാണ് അറസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിലുള്ളത്.
ഇൻസ്പെക്ടർ ടി.കെ.മുകുന്ദന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്നലെമുതൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽനിന്നു പണം ഈടാക്കാനും തുടങ്ങി.
ഇതിനിടെ ടോൾ പ്ലാസയ്ക്കെതിരെ ഹൈക്കോടതിയിൽ നൽകിയ റിട്ട.ഹർജിയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 11ലേക്ക് മാറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

