കൊച്ചി∙ രാജ്യത്ത് സ്വാഭാവിക റബറിന്റെ ലഭ്യതയിൽ വൻ കുറവുണ്ടായതിൽ ഇന്ത്യൻ ടയർ വ്യവസായ മേഖല കടുത്ത ആശങ്ക രേഖപ്പെടുത്തി. ഉൽപാദനം ഏറ്റവും കൂടുതൽ നടക്കേണ്ട സീസണിൽ തന്നെ
കിട്ടാനില്ലാത്ത സാഹചര്യം ടയർ നിർമാണം തടസ്സപ്പെടുത്തിയേക്കുമെന്ന് ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) മുന്നറിയിപ്പ് നൽകി. വിപണിയിൽ റബർ വില കിലോ ഗ്രാമിന് 200 രൂപയിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി.
സാധാരണയായി ടാപ്പിങ് ഏറ്റവും സജീവമായി നടക്കേണ്ട
സമയമാണിതെങ്കിലും വിപണിയിലെ റബർ വരവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇലകൊഴിച്ചിൽ രോഗം മൂലമുള്ള വിളനാശവും അന്തരീക്ഷ താപനിലയും ഉൽപാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിൽ വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ ചിലർ മനഃപൂർവം റബർ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്ന് ആത്മ ചെയർമാൻ അരുൺ മാമ്മൻ സംശയം പ്രകടിപ്പിച്ചു.
18 MINUTES AGO 1 HOUR 45 MINUTES AGO 1 HOUR 48 MINUTES AGO റബർ ബോർഡ് പുറത്തുവിടുന്ന ഉൽപാദന കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ടെന്നും ടയർ നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഉൽപാദനം അഞ്ച് ശതമാനം വർധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ. യഥാർഥത്തിൽ ഉൽപാദനം 8 ശതമാനത്തോളം കുറയുകയാണ് ചെയ്തതെന്നാണ് ആത്മയുടെ വിലയിരുത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

