കണ്ണൂർ: കണ്ണൂർ പൊയിലൂരിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കതിരൂർ മനോജിനെ കൊലപ്പെടുത്തിയ വാൾ തേച്ചു മിനുക്കി വച്ചിട്ടുണ്ടെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുദ്രാവാക്യം.
ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള യുവജന റാലിയിലാണ് കൊലവിളി ഉയർന്നത്. ഡിവൈഎഫ്ഐ നേതാക്കളടക്കം പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളി ഉണ്ടായത്.
കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ബിജെപി പ്രവർത്തകർക്ക് മർദ്ദനമേറ്റതിന് പിന്നാലെ പൊയിലൂരിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിതോരണങ്ങൾ ബിജെപി പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇതാണ് ഡിവൈഎഫ്ഐ പ്രകോപനത്തിന് കാരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

