വിപണിക്ക് ഇന്നു റിപ്പബ്ലിക് ദിന അവധിയാണെങ്കിലും നാളെ മുതൽ ബജറ്റിനു മുന്നോടിയായ ചലനങ്ങൾ വരുമോയെന്ന ആകാംക്ഷയുണ്ട്. ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ് .
സാധാരണ ബജറ്റിനു മുൻപായി റാലികൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി അമിത പ്രതീക്ഷയില്ല.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി കുത്തനെ കുറഞ്ഞതിനാൽ യുഎസ് ഏർപ്പെടുത്തിയ 25% അധിക തീരുവ പിൻവലിക്കാൻ സാധ്യതയുണ്ടെന്നുള്ള വാർത്ത താഴേയ്ക്കു വീണുകൊണ്ടിരിക്കുന്ന ഓഹരി വിപണിക്കു പുതിയ ഉണർവ് നൽകിയേക്കും. ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുമ്പോൾ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുഎസ് തീരുവ 50 ശതമാനത്തിൽ നിന്ന് 25 ആയി കുറഞ്ഞാൽത്തന്നെ യുഎസിനെ ആശ്രയിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വസിക്കാം.
രണ്ടു രാജ്യങ്ങൾക്കും പറ്റിയ നല്ലൊരു കരാർ വരാൻ പോവുകയാണെന്ന് ദാവോസിൽ ഇന്ത്യ- യുഎസ് വാണിജ്യ കരാറിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചതും ഇതിന്റെ സൂചനയാണ്. കരാർ നിലവിൽ വന്നാൽ ഇന്ത്യ- യുഎസ് വാണിജ്യത്തിൽ വമ്പിച്ച വർധനയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ ലക്ഷ്യമിടുന്നത് 2030ഓടെ 50,000 കോടി ഡോളറിന്റെ കയറ്റുമതിയാണ്.
യുഎസ് തീരുവ വന്നനാൾ മുതൽ ഇന്ത്യൻ ഓഹരി വിപണി വലിയ ചാഞ്ചാട്ടത്തിലായിരുന്നു. ആഭ്യന്തര ഘടകങ്ങളായ പണപ്പെരുപ്പം, വളർച്ച നിരക്ക്, വിദേശനാണ്യ കരുതൽശേഖരം, പലിശനിരക്ക്, കാലവർഷം എല്ലാം വളരെ അനുകൂലമായിരുന്നിട്ടും എണ്ണവിലയിൽ വലിയ കയറ്റം ഇല്ലാതിരുന്നിട്ടും വിപണി ഇറക്കത്തിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്.
യുഎസിലേക്കുള്ള കയറ്റുമതി മന്ദഗതിയിലായതോടെ വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യൻ ഓഹരികൾ കയ്യൊഴിയാൻ തുടങ്ങിയതും ഇത് രൂപയിൽ ഏൽപിക്കുന്ന വൻ സമ്മർദവുമാണ് വിപണി തകർച്ചയിലേക്ക് പോകാൻ കാരണം. കേന്ദ്ര ബജറ്റിൽ വിപണിക്കായി പുതിയ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുകയാണെങ്കിൽ വിപണിക്ക് മുന്നോട്ടുകുതിക്കാനുള്ള ഊർജം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.
ഭൗമരാഷ്ട്രീയത്തിൽ സംഘർഷത്തിനു കുറവൊന്നുമില്ല.
ചൈനയുമായി വ്യാപാരക്കരാറുമായി മുന്നോട്ടുപോകുന്ന കാനഡയ്ക്ക് യുഎസ് പുതിയ തീരുവ പ്രഖ്യാപിച്ചു. ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കയുടെ ഉത്തമസുഹൃത്തുക്കളായ യൂറോപ്യൻ യൂണിയനുമായും ട്രംപ് സംഘർഷത്തിലാണ്.
ഇന്ത്യയിൽ മൂന്നാം പാദഫലങ്ങൾ ലേബർ കോഡിനെത്തുടർന്ന് അത്ര ശുഭകരമായ പ്രതികരണമല്ല നടത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പ് കമ്പനികൾക്ക് യുഎസ് നോട്ടിസ് ലഭിച്ചതിനെത്തുടർന്ന് അവരുടെ ഓഹരികൾ 14% വരെ ഇടിഞ്ഞു.
ഓഹരികൾ മങ്ങുമ്പോൾ കമ്മോഡിറ്റിയിൽ നിന്നാണ് തിളക്കമുള്ള വാർത്തകൾ വരുന്നത്.
പ്രത്യേകിച്ച് സ്വർണവും വെള്ളിയും. വെള്ളി ഔൺസിന് വില 103.08 ഡോളറായി. സൗദി അറേബ്യയും മറ്റും സിൽവർ ഇടിഎഫുകളിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
മറ്റ് കേന്ദ്രബാങ്കുകളും സിൽവർ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നുണ്ട്. വ്യവസായ ആവശ്യകതയും കൂടി.
ചൈനയിലും ഇന്ത്യയിലും വെള്ളി വാങ്ങുന്നതും കൂടിയിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം സ്വർണവില വീണ്ടും ഉയരുമെന്നാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

