മുഴപ്പിലങ്ങാട് ∙ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ലോറിയിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. മുഴപ്പിലങ്ങാട് സെൻട്രൽ പാർക്കിന് സമീപം നൈസി ക്വാർട്ടേഴ്സിൽ ജയ്സൻ (44) ആണ് മരിച്ചത്.
26ന് പുലർച്ചെ 5.40 നായിരുന്നു സംഭവം. തലശ്ശരി ഭാഗത്തേക്ക് പുതിയ ദേശീയപാതയിലൂടെ പോകുകയായിരുന്ന ലോറി മുഴപ്പിലങ്ങാട് മടം സ്റ്റോപ്പിലെത്തിയപ്പോഴാണ് സംഭവം.
നിയന്ത്രണം വിട്ട ലോറി ജയ്സണെ ഇടിച്ച് ദേശീയപാതയിൽ നിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പാഞ്ഞുകയറി വൈദ്യുതി തൂണുകൾക്കും ഒരു വീടിന്റെ ചുമരിനും ഇടിച്ച് മറിഞ്ഞു.
സ്റ്റാൻലി – നിർമ്മല ദമ്പതികളുടെ മകനാണ് ജയ്സൻ. ഭാര്യ: നാൻസി, മക്കൾ: ആൽവി, ഐറ്റ്നസ്.
സഹോദരങ്ങൾ: നെൽസൺ, നൈസി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

