കോഴിക്കോട് ∙ തെരുവില്‍ കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിനും അടിസ്ഥാന വിദ്യാഭ്യാസം നല്കി അവരെ സ്കൂളുകളിലേക്ക് തിരിച്ചെത്തിക്കുന്നതിനുമായി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന മൈക്രോ ലേണിങ് സെന്ററുകളുടെ (എംഎല്‍സി) പ്രവര്‍ത്തനം കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവും ഉറപ്പാക്കിക്കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമകരവും മഹത്തരവുമായ ദൗത്യമാണ് മലബാര്‍ ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
മൈക്രോ ലേണിങ് സെന്ററുകളുടെ വിപുലീകരണവും കൂടുതല്‍ കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തെ എംഎല്സികള്ക്ക് നേതൃത്വം നല്കുന്ന സംസ്ഥാന – സോണല്‍ കോ-ഓഡിനേറ്റര്‍മാരുടെയും വോളണ്ടിയര്‍മാരുടെയും ഒരാഴ്ചത്തെ പരിശീലന ക്യാംപ് കുറ്റിക്കാട്ടൂരിലെ മലബാര്‍ ഹെഡ് ക്വാട്ടേഴ്സില്‍ നടന്നു വരികയാണ്.
സന്നദ്ധ പ്രവര്‍ത്തന മേഖലയിലെ വിദഗ്ധര്‍ അടക്കം പങ്കെടുക്കുന്ന ക്യാംപിൽ മൈക്രോ ലേണിംഗ് സെന്ററുകള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് രൂപം നല്‍കുകയും അത് എത്രയും വേഗം പ്രാവര്‍ത്തികമാക്കുകയും ചെയ്യും.
പട്ടിണി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ മലബാര്‍ ഗ്രൂപ്പ് നടപ്പാക്കി വരുന്ന മഹത്തായ സാമൂഹ്യ ക്ഷേമ പദ്ധതിയാണ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി. ഇതിന്റെ ഭാഗമായാണ് മൈക്രോ ലേണിങ് സെന്ററുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
റെസ്പോണ്സിബിള് ജ്വല്ലറി ഗ്രൂപ്പ് എന്ന നിലയില്‍ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉള്‍പ്പെടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മലബാര്‍ ഗ്രൂപ്പ് സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളെ അതിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമായി ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
സാമൂഹ്യവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ കാരണം തെരുവില്‍ കഴിയേണ്ടി വരികയും നിര്‍ബന്ധിത ജോലിയില്‍ ഏര്‍പ്പെടുകയോ, സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വരികയോ ചെയ്ത കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയാണ് മൈക്രോ ലേണിങ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
അവര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണവും അടിസ്ഥാന വിദ്യാഭ്യാസവും നല്കി തുടര്‍പഠനത്തിനായി സ്കൂളുകളിലേക്ക് തരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്. തെരുവില്‍ കഴിയുന്ന കുട്ടികളുടെ പുനരധിവാസവും അതിനൊപ്പം തന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നു.
രാജ്യത്ത് 18 സംസ്ഥാനങ്ങളിലായി 1534 മൈക്രോ ലേണിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
64,000 കുട്ടികള്‍ ഇവിടെയുണ്ട്. പ്രധാന നഗരങ്ങളിലെ ചേരി പ്രദേശങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് മൈക്രോ ലേണിങ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്. യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 2 കോടിയോളം കുട്ടികള്‍ തെരുവില്‍ കഴിയുന്നുണ്ട്.
ഇതില്‍ 80 ശതമാനത്തിലേറെയും നഗര പ്രദേശങ്ങളിലാണ്. മൈക്രോ ലേണിങ് സെന്ററുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് തെരുവില്‍ കഴിയുന്ന കുട്ടികളുടെ അതിദയനീയ ജീവിത സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് ബോധ്യമായിട്ടുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു.
ഭക്ഷണവും വസ്ത്രവുമില്ലാതെ, കാലാവസ്ഥയോട് പ്രതിരോധിക്കാനാകാതെ, തീര്‍ത്തും വൃത്തിഹീനമായ അവസ്ഥയില്‍ രോഗങ്ങളും മറ്റും ബാധിച്ച് ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചുകൊണ്ടാണ് കുട്ടികള്‍ തെരുവില്‍ കഴിയുന്നത്. കഴിയാവുന്നത്ര കുട്ടികളെ ഇതില്‍ നിന്ന് മോചിപ്പിക്കേണ്ടത് ഏറ്റവും വലിയ സാമൂഹ്യ ഉത്തരവാദിത്തവും കടമയുമായി ഞങ്ങള്‍ കരുതുന്നു.
അതിന്റെ ഭാഗമായാണ് രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും മൈക്രോ ലേണിങ് സെന്ററുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ബിസിനസ് സംരംങ്ങളിലൂടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് സമൂഹത്തിന്റെ നന്മയ്ക്കായി തിരിച്ചു നല്കാനുള്ളതാണെന്ന ബോധ്യമാണ് ഞങ്ങള്‍ക്കുള്ളത്.
കൂടുതല്‍ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ഈ ഉത്തരവാദിത്തം ഏറ്റെടുത്താല്‍ തെരുവില്‍ കഴിയുന്ന കുട്ടികളുടെ മോചനം പൂര്‍ണ്ണമായും സാധ്യമാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട് എം പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചത് മുതല്‍ തന്നെ കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിയില്‍ ഇന്ത്യയിലും സാംബിയയിലും എത്യോപ്യയിലുമായി 1,15,000 പേര്‍ക്ക് ദിനം പ്രതി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
സമൂഹത്തിലെ നിര്‍ദ്ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിനായി ‘ഗ്രാന്റ്മാ ഹോം’ പദ്ധതിയും നടപ്പാക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് മലബാര്‍ ഗ്രൂപ്പ് പ്രധാനമായും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 376 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.
18 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തില്‍ അത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

