കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ കാറ്റുള്ളമലയിൽ 7 വർഷം മുൻപ് ഫണ്ട് അനുവദിച്ചു തുടക്കമിട്ട നമ്പികുളം ടൂറിസം പദ്ധതി പ്രവൃത്തി ഇഴയുന്നതായി പരാതി.ആദ്യഘട്ടത്തിൽ ഒന്നര കോടിയോളം രൂപ ചെലവഴിച്ച പദ്ധതി പൂർത്തിയായിട്ടില്ല.
രണ്ടാംഘട്ടത്തിൽ ഡിടിപിസി 59 ലക്ഷം രൂപ ഫണ്ട് അനുവദിച്ച പ്രവൃത്തി പാതിവഴിയിലാണ്. ടോയ്ലറ്റ്, ഓഫിസ് പ്രവൃത്തി മുടങ്ങിയ നിലയിലാണ്. ടൂറിസ്റ്റ് കേന്ദ്രത്തിലെ ഫെൻസിങ് പ്രവൃത്തി മുടങ്ങിയതോടെ ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധശല്യം വർധിച്ചിട്ടുണ്ട്.
ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താത്തതിനാൽ രാത്രിസമയത്ത് ഉൾപ്പെടെ സംഘമായെത്തുന്നതു സാമൂഹിക പ്രശ്നങ്ങൾക്കും ഇടയാക്കുകയാണ്.
ടൂറിസ്റ്റുകളെ അധികൃതർ നിയന്ത്രിക്കണമെന്നു നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.ലാൻഡ്സ്കേപ്, വാട്ടർ സപ്ലൈ ഉൾപ്പെടെയുള്ള പ്രവൃത്തിയും ആരംഭിച്ചിട്ടില്ല. ഡിടിപിസിയുടെ പണി പൂർത്തീകരിച്ചാൽ മാത്രമേ വിനോദ സഞ്ചാരികൾക്ക് കേന്ദ്രം തുറന്നുകൊടുക്കാൻ സാധിക്കൂ.
ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് വർഷങ്ങളായിട്ടും മികച്ച ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നും വരുമാനം ലഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

