വണ്ണപ്പുറം∙ ആലപ്പുഴ മധുര സംസ്ഥാന പാതയുടെ ഭാഗമായ നാൽപതേക്കറിന് സമീപമുള്ള കലുങ്ക് തകർന്നത് പുനർനിർമിച്ചെങ്കിലും ഈ ഭാഗം ടാർ ചെയ്യാത്തത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമായി. കുത്തിറക്കവും വളവുമുള്ള ഭാഗമാണ് ഇവിടം.
റോഡിൽ മെറ്റലുകൾ നിരന്നുകിടക്കുന്നത് കാരണം ഇരുചക്ര വാഹനങ്ങൾ നിത്യേന അപകടത്തിൽപെടുന്നതായി നാട്ടുകാർ പറഞ്ഞു.
ഇതിനു പുറമേ ഇവിടെ പൊടിപടലങ്ങൾ നിറഞ്ഞതു മൂലം ഇതിന് സമീപത്തുള്ള കട ഇപ്പോൾ തുറന്നു പ്രവർത്തിക്കാൻ ആകുന്നില്ലെന്നും പരാതിയുണ്ട്.
ഇതിന് സമീപത്തുള്ള പെട്രോൾ പമ്പിലും പൊടിശല്യം അസഹ്യമായെന്ന് ജീവനക്കാർ പറഞ്ഞു. ഹൈറേഞ്ച് ഭാഗത്തേക്കുള്ള ഒട്ടേറെ വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.
അടിയന്തരമായി ഈ കലുങ്കിന്റെ മുകൾ ഭാഗം ടാർ ചെയ്ത് യാത്ര സുഗമമാക്കാൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

