കൊല്ലം ∙ ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മേവറത്തു മേൽപാലത്തിന് ഇരുവശത്തും നിർമിച്ച ഉയരപ്പാത പൊളിച്ചു തുടങ്ങി. മേവറത്തു നിന്നു കൊട്ടിയം ഭാഗത്തേക്കുള്ള ഉയരപ്പാത ഏകദേശം 200 മീറ്റർ നീളത്തിൽ പൊളിച്ചു.
ആർഇ പാനൽ ഇളക്കി മാറ്റിയാണ് മണ്ണു നീക്കം ചെയ്യുന്നത്. കൊട്ടിയം ഭാഗത്തേക്കുള്ള റോഡിന്റെ വലതുവശത്തെ ആർഇ പാനലാണ് നിലവിൽ ഇളക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.
ചില ഭാഗത്തു മണ്ണിട്ട് ഉയർത്തിയ റോഡ് പൂർണമായി നീക്കം ചെയ്തു. മേവറത്തു നിന്ന് അയത്തിൽ ഭാഗത്തേക്കുള്ള ഉയരപ്പാതയും പൊളിച്ചു മാറ്റികൊണ്ടിരിക്കുകയാണ്.
കോൺക്രീറ്റ് തൂണുകളിൽ മേൽപാലം (വയഡക്ട്) നിർമിക്കാനാണു മൺമതിൽ പൊളിക്കുന്നതെന്നു കരുതുന്നു.
എന്നാൽ മണ്ണിന്റെ ഘടന മനസ്സിലാക്കാനും മണ്ണിട്ടുയർത്തി നിർമിച്ചാൽ ഭാരം താങ്ങാനുള്ള ശേഷിയുണ്ടോഎന്നു പരിശോധിക്കാനുമാണ് മൺമതിൽ പൊളിക്കുന്നതെന്നാണ് ദേശീയപാത അധികൃതർ പറഞ്ഞത്. വയഡക്ട് നിർമിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. പരിശോധന പൂർത്തിയായ ശേഷമേ ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.
മേവറം, കടവൂർ എന്നിവിടങ്ങളിലെ ഉയരപ്പാത സുരക്ഷിതമല്ലെന്ന്, ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സംഘം റിപ്പോർട്ട് ചെയ്തിരുന്നു.
ഇരു സ്ഥലവും ചതുപ്പു മേഖലയിലാണ് 25 അടിയിലേറെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി പാത നിർമാണം നടത്തിയത്. കടവൂരിൽ പാത പൊളിച്ചിരുന്നു.
മേവറത്ത് റോഡിനു കുറുകെ ഒഴുകുന്ന കൈത്തോടിന്റെ കലുങ്കിനു മുകളിലാണ് മണ്ണിട്ട് ഉയർത്തി പാത നിർമാണം നടത്തിയത്. ഇത് അവസാന ഘട്ടം വരെയെത്തി.
സമാനരീതിയിൽ, കലുങ്കിനു മുകളിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡ് ആണ് മൈലക്കാട്ട് അടുത്തിടെ തകർന്നത്. ഉയരപ്പാതയ്ക്ക് എതിരെ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ സമരം തുടരുകയാണ്.
സ്ലാബ് തകർന്നു
മേവറത്ത് സർവീസ് റോഡിൽ ഓടയുടെ സ്ലാബ് തകർന്നു.
ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ വീതിയുള്ള ഇവിടെ പകരം സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് അപകട ഭീഷണി ഉയർത്തുന്നുണ്ട്.
കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ് സ്ലാബ് തകർന്നത്. വീതി കുറവായതിനാൽ ഓടയ്ക്കു മുകളിലൂടെയാണു വാഹനങ്ങൾ കടന്നുപോകുന്നത്.
പകരം സ്ഥാപിച്ചത് മറ്റു സ്ലാബുകളെക്കാൾ ഉയർന്നു നിൽക്കുക മാത്രമല്ല ഇതിൽ 2 ഭാഗത്ത് 4 ഇഞ്ച് ഉയരത്തിൽ കമ്പി ഉയർന്നുനിൽക്കുന്നുണ്ട്. ഇരുചക – കാൽനട
യാത്രക്കാർക്ക് ഇത് ഭീഷണിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

