കുമരകം ∙ ‘ബോട്ട് ജെട്ടിയിലെ ഈ അപകടക്കെണികൾ അധികൃതർ കാണുന്നില്ലേ? ഇനി അപകടം വന്നിട്ടേ നടപടി എടുക്കൂ എന്നതാണോ അധികൃതരുടെ നയം?’ നാട്ടുകാർ ചോദിക്കുന്നു. രണ്ടാം ബോട്ട് ജെട്ടിയുടെ തൂണുകൾ പലതും തുരുമ്പിച്ചു വേർപെട്ടു.
മറ്റു ചിലവ ബോട്ട് ഇടിച്ചു വളഞ്ഞു നിൽക്കുന്നു. തൂണിൽ ആരെങ്കിലും പിടിച്ചാൽ മേൽക്കൂര ഉൾപ്പെടെ ആടും.
ശക്തമായ കാറ്റ് വീശിയാൽ നിലംപൊത്താൻ സാധ്യതയേറെ. ഇതിനടിയിലാണു ബോട്ട് യാത്രയ്ക്കായി കൊച്ചുകുട്ടികൾ അടക്കം വന്നുനിൽക്കുന്നത്.
വിനോദ സഞ്ചാരികളും ഇവിടെ വന്നുനിൽക്കാറുണ്ട്.
കായൽ തീരത്തോടടുത്ത പ്രദേശമായതിനാൽ ഇവിടെ ശക്തമായ കാറ്റ് വീശാറുണ്ട്. ആളുകൾ ഇവിടെ നിൽക്കുമ്പോഴാണു ബോട്ട് ജെട്ടിയുടെ മേൽക്കൂര നിലം പൊത്തുന്നതെങ്കിൽ വലിയ അപകടമാകും ഉണ്ടാകുക.
നേരത്തേ ബോട്ട് ജെട്ടിയുടെ അപകട സാധ്യതയെക്കുറിച്ച് വാർത്ത വന്നിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തില്ല.
കൽക്കെട്ടും ഇടിഞ്ഞു
ബോട്ട് ജെട്ടി റോഡ് ഭാഗത്തെ കൽക്കെട്ട് ഇടിഞ്ഞു തോട്ടിലേക്കു വീഴാവുന്ന നിലയിലാണ്.
അടുത്തയിടെയാണു റോഡിനു സംരക്ഷണമായി കല്ല് കെട്ടിയത്. ബോട്ട് തിരിക്കുമ്പോൾ ഉണ്ടാകുന്ന വെള്ളത്തള്ളൽ കൽക്കെട്ടിൽ വന്നു പതിക്കുന്നു.
ഇങ്ങനെ പലതവണയായപ്പോൾ കൽക്കെട്ട് ഇളകി തോട്ടിലേക്ക് ഇറങ്ങുകയാണ്.
തറയോടുകൾ പാകിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. തറയോടുകൾ ഇളകി ഈ ഭാഗത്ത് വിടവ് വീണിട്ടുണ്ട്. റോഡിനു വീതി കുറഞ്ഞ ഭാഗമായതിനാൽ കൽക്കെട്ട് ഇളകിയ ഭാഗത്തിനടുത്തു കൂടിയാണു വാഹനങ്ങൾ പോകുന്നത്.
ഇവിടെയും അപകട സാധ്യതയേറെയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

