കോഴിക്കോട് ∙ രോഗ – ചികിത്സാരംഗത്ത് ഫാർമസിസ്റ്റുകളുടെ ഇടപെടൽ നിർണായകമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. വികസിതരാജ്യങ്ങളിൽ ഫാർമസിസ്റ്റുകൾക്ക് കിട്ടുന്ന ഭരണകൂടത്തിന്റെയും പൗരസമൂഹത്തിന്റെയും സവിശേഷ പരിഗണന നമ്മുടെ നാട്ടിലുള്ള ഫാർമ സമൂഹത്തിനും കിട്ടേണ്ടതുണ്ട്.
ലോകത്ത് എല്ലായിടത്തുമെന്ന പോലെ കോവിഡാനന്തരമാണ് കേരളത്തിലും ഫാർമസിസ്റ്റുകൾ നടത്തുന്ന സേവനത്തിന്റെ മഹത്വം പൊതു സമൂഹം കൂടുതൽ അടുത്തറിഞ്ഞതും മനസിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
വൈറസ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും ആപൽക്കരമായ കോവിഡ് സാഹചര്യത്തിൽ സ്വന്തം ജീവൻ തൃണവൽക്കരിച്ചു കൊണ്ട് ഫാർമസിസ്റ്റുകൾ നടത്തിയ സേവനത്തിന് പൗരസമൂഹം എന്നും കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോഴിക്കോട് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) 35-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാഗത സംഘം ജനറൽ കൺവീനർ ടി.സതീശൻ സ്വാഗതം പറഞ്ഞു.
കെപിപിഎ സംസ്ഥാന പ്രസിഡന്റെ എം.യോഹന്നാൻ കുട്ടി അധ്യക്ഷനായ ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി എത്തി. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻ ചന്ദ്, സുരേഷ്.വി, വിമല.എം, ബിന്ദു ഉണ്ണികൃഷ്ണൻ എന്നിവർ നവീൻലാൽ പാടിക്കുന്ന് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനോട് അനുബന്ധിച്ച് നഗരത്തിൽ ഫാർമറാലിയും ആരോഗ്യ സെമിനാറും നടന്നു. പുതിയ സംസ്ഥാന പ്രസിഡന്റായി എം.യോഹന്നാൻ കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറിയായി എം.ആർ.അജിത് കിഷോർ, ട്രഷററായി ടി.സതീശൻ എന്നിവരെ തിരഞ്ഞെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

