കണ്ണൂർ∙ ചിറക്കൽ റസിഡൻസ് അസോസിയേഷന്റെ (ചിറ) ആഭിമുഖ്യത്തിൽ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ ഡോക്ടർമാർ കാൻസർ പരിശോധന ക്യാംപ് നടത്തി. ചിറക്കൽ ശ്രീമംഗലം വയോജന കേന്ദ്രത്തിലാണ് ക്യാംപ് നടന്നത്.
‘ചിറ’ പ്രസിഡന്റ് രാമകൃഷ്ണൻ.കെ.കെ അധ്യക്ഷനായ ചടങ്ങ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്തൻ.പി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ബിജു നമ്പ്യാർ.എൻ.വി സ്വാഗതം പറഞ്ഞു. മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫിസർ ഡോക്ടർ ഹർഷ ഗംഗാധരൻ, ശ്രീമംഗലം വയോജന കേന്ദ്രം വൈസ് പ്രസിഡന്റ് രാജേഷ്.പി.പി, ‘ചിറ’ വനിതാ വിങ് പ്രസിഡന്റ് എ.വി.സവിത എന്നിവർ ആശംസ അറിയിച്ചു.
അസോസിയേഷൻ ട്രഷറർ വിനയരാജ്.പി.കെ നന്ദി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

