കുന്നമംഗലം∙ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ വടകര സ്വദേശി ഷിംജിതയുടെ(35) ജാമ്യാപേക്ഷ കുന്നമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വിധി പറയാൻ 27ലേക്കു മാറ്റി. ഷിംജിത ബോധപൂർവം ചെയ്ത കുറ്റകൃത്യമാണെന്നും സമൂഹമാധ്യത്തിലൂടെ ഉണ്ടായ അധിക്ഷേപം മൂലമാണ് ദീപക് ജീവനൊടുക്കിയതെന്നും ജാമ്യം അനുവദിക്കരുതെന്നും കുടുംബത്തിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ കെ.പി.രാജഗോപാൽ ആവശ്യപ്പെട്ടു. ഫോൺ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ നടത്തേണ്ടതുണ്ട്.
അതിനനുസരിച്ച് പുതിയ വകുപ്പുകൾ ചേർക്കണ്ടിവരുമെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ കെ.സിന്യ വാദിച്ചു.
അതേസമയം, സുപ്രീം കോടതി മാർഗ നിർദേശവും വിധികളും അനുസരിച്ച് ജാമ്യം അനുവദിക്കണമെന്നും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നും ഷിംജിതയ്ക്കും ദീപക്കിനും സംഭവത്തിനു മുൻപും ശേഷവും നേരിട്ടു പരിചയമില്ലെന്നും ഷിംജിതയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ടി.പി.ജുനൈദ് വാദിച്ചു.
ഷിംജിത വിഡിയോ പങ്കുവച്ചത് സ്വന്തം അക്കൗണ്ടിൽ നിന്നാണ്. ദീപക്കിനെ അപമാനിക്കണമെന്നു ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും വാദിച്ചു.
ജാമ്യം അനുവദിച്ചാൽ മറ്റുള്ളവരും സമാന കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്ന സ്ത്രീവിരുദ്ധ പരാമർശം പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ നിന്നു നീക്കം ചെയ്യണമെന്നും ഷിംജിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ട് എം.ആതിര പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
അനാവശ്യമായി മുഖം പ്രദർശിപ്പിച്ചു; ഷിംജിതയ്ക്ക് എതിരെ പരാതി
കണ്ണൂർ ∙ ലൈംഗികാതിക്രമം ആരോപിച്ച് ഷിംജിത ബസിൽവച്ച് ചിത്രീകരിച്ച വിഡിയോയിൽനിന്നു തന്റെ മുഖം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു സഹയാത്രിക കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിലാണു ഷിംജിത വിഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചത്. ഇതേ ബസിൽ യാത്ര ചെയ്ത മറ്റൊരു സ്ത്രീയും ദൃശ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
തന്നെ തിരിച്ചറിയുന്ന വിവാദ വിഡിയോ നീക്കണമെന്നാവശ്യപ്പെട്ടാണു കഴിഞ്ഞ 17ന് ഇവർ പരാതി നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

