
ലണ്ടന്‍: ഹിറ്റ്മേക്കര് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ തുടക്കം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടുന്ന ചിത്രമാണ്. വിജയ് ലോകേഷ് കനകരാജ് എന്നിവര്‍ മാസ്റ്ററിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം വന്‍ താര നിര അടക്കം വലിയ പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം പ്രീറിലീസ് ബിസിനസുകളില്‍ വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്.
മിസ്കിൻ, ബാബു ആന്റണി, മാത്യു തോമസ്, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങിയ താരങ്ങള്‍ വിജയ്യ്ക്കും തൃഷയ്ക്കും ഒപ്പം ലിയോയില്‍ വേഷമിടുന്നു.വിജയ്യുടെ നായികയായി തൃഷയെത്തുന്നത് 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് എത്തുമ്പോള്‍ ഗൗതം വാസുദേവ് മേനോൻ പൊലീസുകാരനായിട്ടായിരിക്കും ലിയോയില്‍ വേഷമിടുക എന്ന് നേരത്തെ വ്യക്തമായിരുന്നു.
ചിത്രത്തിന്റെ യുകെ വിതരണാവകാശം നേടിയ അഹിംസ എന്റര്‍ടെയ്മെന്റ് എക്സില്‍ ഇട്ട പോസ്റ്റാണ് പുതിയ അപ്ഡേറ്റ് ഇത് പ്രകാരം യുകെയില്‍ ലിയോ ഐമാക്സില്‍ പ്രദര്‍ശിപ്പിക്കും എന്നാണ് വിവരം. വലിയ കാര്യം വലുതായി മാറുന്നു. ആദ്യമായി ദളപതി വിജയ് ചിത്രം ഐമാക്സില്‍ കാണിക്കുന്നു. അതിന്റെ ടിക്കറ്റ് അപ്ഡേറ്റുകള് ഉടന്‍ എത്തും – എന്നാണ് അഹിംസ എന്റര്‍ടെയ്മെന്റ് എക്സ് പോസ്റ്റില്‍ പറയുന്നത്.
അതേ സമയം ലിയോയുടെ മറ്റൊരു പോസ്റ്റര്‍ ഇന്നലെ പുറത്തിറക്കിയിരുന്നു. യുദ്ധം ഒഴിവാക്കൂ, എന്നാണ് ഇന്നലെ ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററില്‍ എഴുതിയത്. ശാന്തമായിരിക്കൂക, രക്ഷപ്പെടാൻ തയ്യാറെടുക്കുകയെന്നാണ് ഇന്ന് ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററിലുള്ളത്. പോസ്റ്ററുകളിലെ വാചകളുടെ അര്‍ഥം എന്താണെന്ന് ചോദിക്കുകയാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍.
ഒക്ടോബര്‍ 19നാണ് ലിയോ റിലീസ് ആകുന്നത്. വന്‍ പ്രതീക്ഷയില്‍ എത്തുന്ന ചിത്രമായതിനാല്‍ വിജയിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്നാണ് വിവരം.
ജവാന് ഓസ്കാറിന് അയക്കണമെന്നാണ് ആഗ്രഹം: അറ്റ്ലി
അനിരുദ്ധുമായി വിവാഹം: ഗോസിപ്പിനോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്
Last Updated Sep 19, 2023, 10:13 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]