ഇരിട്ടി ∙ ബെംഗളൂരുവിൽ ഊബർ ടാക്സി ഡ്രൈവറായിരുന്ന ഇരിട്ടി കിളിയന്തറ സ്വദേശിയെ ബെംഗളൂരുവിലെ താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. കിളിയന്തറ 32ലെ മുസ്തഫയുടെ മകൻ മനാഫാണ് (27) മരിച്ചത്.
കഴിഞ്ഞദിവസം നാഗവാരയിലെ താമസസ്ഥലത്താണു മനാഫിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2 വർഷമായി ഊബർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
അമൃതഹള്ളി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം അംബേദ്കർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മലബാർ മുസ്ലിം അസോസിയേഷൻ, കേളി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. മാതാവ്: ഖദീജ.
കബറടക്കം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

