ഒറ്റപ്പാലം ∙ നഗരമധ്യത്തിലെ സെൻഗുപ്ത റോഡിനു കേവലം അരക്കിലോമീറ്റർ മാത്രമാണു ദൈർഘ്യം. പക്ഷേ, വെറും 500 മീറ്ററിനുള്ളിൽ ചെറുതും വലുതുമായി ഇരുപതോളം കുഴികളാണ് ഈ പാതയിലുള്ളത്.
അവയിൽ പലതും വാഹനയാത്രക്കാരെ വീഴ്ത്താൻ പാകമായ കുഴികളാണ്.
പാലക്കാട്- കുളപ്പുള്ളി പാതയ്ക്കും ഒറ്റപ്പാലം- ചെർപ്പുളശ്ശേരി പാതയ്ക്കും ഇടയ്ക്കാണു സെൻഗുപ്ത റോഡ്. ഒറ്റപ്പാലം ടൗണിലെ ഗതാഗതക്കുരുക്കഴിക്കാൻ വർഷങ്ങൾക്കു മുൻപ് ഏർപ്പെടുത്തിയ ‘വൺവേ’ സംവിധാനത്തിന്റെ ഭാഗമാക്കിയ സെൻഗുപ്ത റോഡ്, നഗരസഭയുടെ അധീനതയിലാണ്. ജലഅതോറിറ്റിയുടെ വിതരണ ശൃംഖയിലുണ്ടാകുന്ന പൊട്ടലുകളുടെ ഭാഗമായി രൂപപ്പെട്ടതാണ് ഈ അരക്കിലോമീറ്റർ റോഡിൽ പലയിടങ്ങളിലായി രൂപപ്പെട്ട
കുഴികളും പാതയ്ക്കു കുറുകെ കാണുന്ന ചാലുകളും.
സ്വാതന്ത്ര്യസമര കാലത്തെ പ്രമുഖ ദേശീയ നേതാക്കളിലൊരാളും ബംഗാളിയുമായിരുന്ന ജതീന്ദ്രമോഹൻ സെൻഗുപ്ത 1931ൽ ഒറ്റപ്പാലത്തു വന്നതിന്റെയും ഹൈസ്കൂൾ മൈതാനിയിൽ പ്രസംഗിച്ചതിന്റെയും ആവേശത്തിൽ നാടു സ്വയം നാമകരണം ചെയ്ത പേരാണു സെൻഗുപ്ത റോഡ്. ഇതു നഗരസഭയുടെ അധീനതയിലുള്ള റോഡുമാണ്.
സെൻഗുപ്ത റോഡ് നവീകരിച്ചിട്ടു വർഷങ്ങളായി. വല്ലപ്പോഴും പ്രഹസനമെന്ന പോലെ നടത്താറുള്ളത് ‘ഒട്ടിപ്പോ’ തട്ടിപ്പു മാത്രം.
പകൽവെളിച്ചത്തിൽ പോലും വാഹനങ്ങൾ കുഴിയിൽ ചാടുന്ന റോഡിൽ, രാത്രിനേരങ്ങളിൽ വെളിച്ചം പകരുന്നതു മിന്നാമിനുങ്ങുവെട്ടമെന്ന പോലെ തെളിയുന്ന നാമമാത്രമായ വഴിവിളക്കുകൾ മാത്രം.
എതിരെ വരുന്ന വലിയ വാഹനങ്ങളിൽനിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിനു മുന്നിൽ ഇരുചക്ര- മുച്ചക്ര വാഹനങ്ങൾ വഴിയിലെ കുഴികളിൽ വീഴുന്നതും പതിവ്. നിരോധിത ബൾബുകൾ ഉപയോഗിച്ച്, ബോധപൂർവം അപകട
സാധ്യതകൾക്കു വഴിയൊരുക്കുന്നത് ഉത്തരവാദപ്പെട്ട അധികാരികൾ കണ്ണുതുറന്നു കാണാറുമില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

