മല്ലപ്പള്ളി ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയും മല്ലപ്പള്ളി പൂവനക്കടവ്–ചെറുകോൽപുഴ റോഡും സന്ധിക്കുന്ന സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ ജംക്ഷൻ അപകടമേഖലയാകുന്നു. ഇന്നലെ കാറിനു പിന്നിൽ വാൻ ഇടിച്ച് അപകടം.
കോഴഞ്ചേരി ഭാഗത്തേക്കു തിരിയുമ്പോൾ ചെറുകോൽപുഴ റോഡിലൂടെ അതിവേഗത്തിൽ എത്തിയ വാഹനം തട്ടാതിരിക്കുന്നതിനുവേണ്ടി നിർത്തിയ കാറിനു പിന്നിൽ വാനിടിച്ചായിരുന്നു അപകടം. ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
മല്ലപ്പള്ളി പുവനക്കടവ് – ചെറുകോൽപുഴ റോഡിൽകൂടി വാഹനങ്ങൾ വേഗത്തിലെത്തുന്നതിനാൽ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽനിന്ന് കോഴഞ്ചേരി ഭാഗത്തേക്കു വാഹനങ്ങൾ തിരിയുന്നത് അപകടഭീതിയിലാണ്.
പ്രധാന സംസ്ഥാനപാതയാണെങ്കിലും അത്തരത്തിലുള്ള പരിഗണന നൽകാതെയാണ് ചെറുകോൽപുഴ റോഡിലൂടെ വാഹനങ്ങൾ പോകുന്നത്.
വേഗ നിയന്ത്രണത്തിനായി ചെറുകോൽപുഴ റോഡിൽ യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. കോഴഞ്ചേരി ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ മല്ലപ്പള്ളിയിലേക്കു തിരിയുന്നതും ഏറെ ശ്രമകരമാണ്.
ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിയാൽ അപകടമുറപ്പാണ്. സംസ്ഥാനപാതയ്ക്ക് ഇവിടെ കയറ്റമായതും പ്രശ്നം സങ്കീർണമാക്കുന്നു.
ഇരുറോഡുകളും സന്ധിക്കുന്നതിനോടു ചേർന്നായിരുന്നു നേരത്തെ ബസ് സ്റ്റോപ്.
മാസങ്ങൾക്കു മുൻപ് ബസ് സ്റ്റോപ്പുകൾ മാറ്റി ക്രമീകരിച്ചെങ്കിലും മറ്റു വാഹനങ്ങൾ വേഗത്തിലെത്തുന്നതാണ് സ്കൂൾ കവല അപകടക്കെണിയാകുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ വിദ്യാർഥികളുടെ തിരക്കേറെയാണ്.
കവലയിലെ അപകടമൊഴിവാക്കാൻ ഗതാഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

