മുട്ടം∙ റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് മന്ത്രി റോഷി അഗസ്റ്റിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടയാൻ ശ്രമിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്നലെ രാവിലെ തുടങ്ങനാട് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടി വീണത്. മണ്ഡലം പ്രസിഡന്റ് ജോബിസ് ജോസ് ,വൈസ് പ്രസിഡന്റ് എബി ജോർജ് തറയിൽ, ജനറൽ സെക്രട്ടറി ബാദുഷ അഷ്റഫ് എന്നിവരാണ് ചള്ളാവയലിന് സമീപം മന്ത്രിയെ തടയാൻ ശ്രമിച്ചത്.
കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സമീപ സ്റ്റേഷനുകളിൽ നിന്നായി 50ലേറെ പൊലീസുകാരെ ഓരോ കവലയിലും വിന്യസിച്ചിരുന്നു. മന്ത്രി എത്തുന്നതിന് തൊട്ട് മുൻപ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വലയത്തിൽ ആക്കിയെങ്കിലും മന്ത്രിയുടെ വാഹനം എത്തിയപ്പോൾ വാഹനത്തിന് മുന്നിലേക്ക് അവർ ചാടി. വരും ദിവസങ്ങളിലും സമരവും പ്രതിഷേധവും തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

