മങ്കൊമ്പ് ∙ കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് ഡോ. എം.എസ്.സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടത്തിയ കർഷക-ശാസ്ത്രജ്ഞ മുഖാമുഖം പരിപാടിയിൽ വിവിധ പച്ചക്കറി വിളകൾ, തെങ്ങ്, വാഴ എന്നിവയുടെ വളപ്രയോഗം, കീടരോഗ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കർഷകർ സംശയം ഉന്നയിച്ചു.സംയോജിത വളപ്രയോഗം, മണ്ണു പരിശോധന, രോഗ കീട
നിയന്ത്രണം എന്നിവയെക്കുറിച്ചുള്ള കർഷകരുടെ സംശയങ്ങൾക്ക് ശാസ്ത്രജ്ഞർ മറുപടി നൽകി. കർഷകർ കൊണ്ടു വന്ന രോഗ-കീട
ബാധയേറ്റ സാംപിളുകൾ പരിശോധിച്ചു. നിർദേശങ്ങൾ നൽകി.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനായി എത്തിയ വെള്ളാനിക്കര കാർഷിക കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്ത് കർഷകരുമായി സംവദിച്ചു. കുട്ടനാട്ടിലെ കൃഷി രീതികളെക്കുറിച്ചും കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കർഷകർ വിശദീകരിച്ചു.
ഗവേഷണ കേന്ദ്രം മേധാവി ഡോ. എം.സുരേന്ദ്രൻ, ശാസ്ത്രജ്ഞരായ ഡോ.
നിമ്മി ജോസ്, ഡോ. പി.എസ്.ബിന്ദു, ഡോ.
ജ്യോതി സാറ ജേക്കബ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

