ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2026 ടി20 ലോകകപ്പിൽ നിന്ന് പിന്മാറാൻ പാകിസ്ഥാൻ ആലോചിക്കുന്നു. രാജ്യത്തിന്റെ നയപരമായ തീരുമാനമാതിനാല് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് പിസിബി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2026 ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പൂർണ്ണമായി പിന്മാറാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്ട്ട്.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ജനുവരി 24 ശനിയാഴ്ച ഐസിസി ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തങ്ങളും പിന്മാറിയേക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി സൂചിപ്പിച്ചത്.
ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്കയിൽ നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച ഏക രാജ്യം പാകിസ്ഥാനായിരുന്നു. എന്നാൽ ഐസിസി ഇത് അംഗീകരിക്കാതെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തി.
ഐസിസിയുടേത് ‘ഇരട്ടത്താപ്പ്’ ആണെന്നാണ് നഖ്വിയുടെ ആരോപണം. ഇന്ത്യ-പാക് മത്സരങ്ങൾക്കായി ‘ഹൈബ്രിഡ് മോഡൽ’ അനുവദിക്കാമെങ്കിൽ ബംഗ്ലാദേശിന്റെ കാര്യത്തിലും അത് ആകാമായിരുന്നു എന്ന് അദ്ദേഹം വാദിക്കുന്നു.
കായിക വിഷയം എന്നതിലുപരി രാജ്യത്തിന്റെ നയപരമായ തീരുമാനമാതിനാല് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് പിസിബി തലവനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വി വ്യക്തമാക്കി. ഞങ്ങളുടെ പങ്കാളിത്തം ഇനിയും ഉറപ്പായില്ല.
ഞങ്ങൾ ലോകകപ്പിൽ കളിക്കണോ എന്നത് സര്ക്കാര് തീരുമാനിക്കും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇപ്പോൾ രാജ്യത്തില്ല.
അദ്ദേഹം തിരിച്ചെത്തിയാലുടൻ കൂടിയാലോചനകൾ നടത്തും. സർക്കാർ ‘വേണ്ട’ എന്ന് പറഞ്ഞാൽ അത് അന്തിമമായിരിക്കും.
പകരം ആരെ വേണമെങ്കിലും ഐസിസിക്ക് വിളിക്കാം,” നഖ്വി പറഞ്ഞു. പാകിസ്ഥാൻ പിന്മാറിയാൽ പകരം ആര് വരുമെന്ന ചോദ്യത്തിന് ഐസിസിക്ക് വ്യക്തമായ ഉത്തരമുണ്ട്.
റാങ്കിംഗിൽ പാകിസ്താന് താഴെയുള്ള ഉഗാണ്ട ആയിരിക്കും പകരക്കാരായി ലോകകപ്പിലെത്തുക.
ബംഗ്ലാദേശിന്റെ മത്സരങ്ങള് സ്കോട്ട്ലൻഡിന് ലഭിച്ചത് പോലെ പാകിസ്ഥാന്റെ മത്സരക്രമം ഉഗാണ്ടയ്ക്ക് ലഭിക്കും. ഗ്രൂപ്പ് എയിൽ ഇന്ത്യ, യുഎസ്എ, നെതർലൻഡ്സ്, നമീബിയ എന്നിവർക്കൊപ്പമാണ് പാകിസ്താൻ ഉൾപ്പെട്ടിരിക്കുന്നത്.
പാകിസ്ഥാന്റ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്. ഫെബ്രുവരി 7: നെതർലൻഡ്സിനെതിരെ ഫെബ്രുവരി 10: യുഎസ്എയ്ക്കെതിരെ ഫെബ്രുവരി 15: ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 18: നമീബിയയ്ക്കെതിരെ പാകിസ്ഥാൻ പിന്മാറുകയാണെങ്കിൽ ഫെബ്രുവരി 15-ന് നടക്കേണ്ട
ആവേശകരമായ ഇന്ത്യ-പാക് പോരാട്ടം ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകും. പകരം ഇന്ത്യ ഉഗാണ്ടയെയാകും അതേദിവസം നേരിടുക.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ശനിയാഴ്ച ഐസിസി ടൂർണമെന്റിൽ നിന്ന് നീക്കിയിരുന്നു. മൂന്നാഴ്ച നീണ്ട
ചർച്ചകൾ പരാജയപ്പെട്ടതോടെ ഐസിസി റാങ്കിംഗിൽ മുന്നിലുള്ള സ്കോട്ട്ലൻഡിനെ ബംഗ്ലാദേശിന് പകരക്കാരായി ഉൾപ്പെടുത്തുകയും ചെയ്തു. ഐസിസി യോഗത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ച ഏക രാജ്യം പാകിസ്ഥാനായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

