രാജകുമാരി∙ കുട്ടികളുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ട വിജി ടീച്ചർ നാളെ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ കേന്ദ്ര സർക്കാരിന്റെ ക്ഷണിതാവ്.
മുട്ടുകാട് സാെസൈറ്റിമേടിലെ അങ്കണവാടി വർക്കറായ തകടിക്കൽ വിജിയാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ക്ഷണ പ്രകാരം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലേക്ക് തിരിച്ചത്. ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരു അങ്കണവാടി വർക്കർക്ക് ഇത്തരത്തിൽ ക്ഷണം ലഭിക്കുന്നത്.
രാജ്യത്തെ 200 അങ്കണവാടി വർക്കർമാരെയാണ് വനിതാ ശിശു വികസന മന്ത്രാലയം ഇൗ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇതിൽ സംസ്ഥാനത്ത് നിന്നുള്ള 5പേരിലാെരാളാണ് വിജി.
കണ്ണൂർ എടക്കാട് ഐസിഡിഎസിലെ ചൈൽഡ് ഡവലപ്മെന്റ് പ്രോഗ്രാം ഓഫിസർ പി.നിഷയുടെ നേതൃത്വത്തിലാണ് വിവിധ ജില്ലകളിൽ നിന്നുള്ള 5 അങ്കണവാടി വർക്കർമാരും ഡൽഹിയിലേക്ക് പോയത്.
ഇന്നലെ ഡൽഹിയിലെത്തിയ സംഘം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്തു. നാളെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം 27ന് സംഘം കേരളത്തിലേക്ക് മടങ്ങും. ക്ഷണിതാക്കൾക്കാെപ്പം ഒരാളെ കൂടി അനുവദിച്ചിട്ടുള്ളതിനാൽ വിജിക്കാെപ്പം ഭർത്താവ് ഷജിലും ഡൽഹിയിലെത്തിയിട്ടുണ്ട്.
33 വർഷമായി അങ്കണവാടി വർക്കറായി സേവനമനുഷ്ടിക്കുന്ന വിജിക്ക് 2024–25 ൽ മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
22 വർഷം തുടർച്ചയായി മുട്ടുകാട് സാെസൈറ്റിമേട് അങ്കണവാടിയിലാണ് വിജി ജോലി ചെയ്യുന്നത്. അഞ്ജിത, അഞ്ജന എന്നിവരാണ് വിജി–ഷജിൽ ദമ്പതികളുടെ മക്കൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

