ചേർത്തല ∙ ദേശീയപാത ചേർത്തലയിൽ കെവിഎം ആശുപത്രിക്ക് എതിർഭാഗത്ത് സർവീസ് റോഡിലെ കുഴിയിൽ വീണ് അപകടം പതിവ്. ചേർത്തല എക്സ്റേ ജംക്ഷൻ മുതൽ മതിലകം ആശുപത്രിക്ക് സമീപം വരെ സർവീസ് റോഡിലാണ് അപകടം പതിവാകുന്നത്. ജപ്പാൻ ജലവിതരണ പൈപ്പിൽ ചോർച്ച ഉണ്ടായതിനെത്തുടർന്നു സമീപത്തായി റോഡിൽ മൂന്നു സ്ഥലങ്ങളിൽ കുഴിയായത്.
വീതികുറഞ്ഞ സർവീസ് റോഡിന്റെ ഒരു ഭാഗത്ത് വലിയ കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 15ലേറെ ഇരുചക്രവാഹന യാത്രക്കാരാണ് ഇൗ കുഴികളിൽ വീണു പരുക്കേറ്റത്. രണ്ടാഴ്ച മുൻപ് രാവിലെ കണിച്ചുകുളങ്ങര പാലക്കുളങ്ങര റുമീഷിന്റെ ഭാര്യ കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥ ലച്ചുമോൾ ജോലിക്ക് പോകുന്നതിനു വേണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ കുഴിയിലേക്കു വീണ് അപകടമുണ്ടായി.
ലച്ചുമോളുടെ തോളെല്ലിനു പൊട്ടൽ സംഭവിച്ചതിനാൽ ചേർത്തല സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീതി കുറഞ്ഞ സർവീസ് റോഡിലുടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇരുചക്രവാഹന യാത്രക്കാർക്കു സമീപത്തുകൂടി കടന്നുപോകാൻ കഴിയാതെ വരുന്നു. പുതിയതായി നിർമിച്ചിരിക്കുന്ന കാനയുടെ വശങ്ങളിൽ തട്ടിയും ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടമുണ്ടാകുന്നു.
ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് വച്ചെങ്കിലും ഇപ്പോൾ വീണ്ടും റോഡ് തകർന്ന് കിടന്നിട്ടും അറ്റകുറ്റപ്പണികൾ നടത്തുന്നില്ല. സർവീസ് റോഡുകളിലെ കുഴികൾ അടിയന്തരമായി അടയ്ക്കണമെന്നും നിർമാണം പൂർത്തിയായ സ്ഥലങ്ങളിലൂടെ വാഹനങ്ങൾ കടത്തിവിടണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

