കാഞ്ഞിരപ്പള്ളി(കോട്ടയം) ∙ ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്. എന്നാൽ സമ്മാനാർഹമായ XC138455 എന്ന ടിക്കറ്റിന്റെ ഉടമ ആരെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടൗണിൽ പ്രവർത്തിക്കുന്ന ന്യൂ ലക്കി സെന്ററിൽ (ബിസ്മി ലോട്ടറീസ്) നിന്നു വിറ്റ ടിക്കറ്റാണിത്.
എന്നാൽ ആർക്കാണു വിറ്റതെന്ന് അറിയില്ലെന്ന് ലോട്ടറി കടയുടമ ചിറക്കടവ് മൂങ്ങത്ര തടിക്കുംപറമ്പിൽ സുദീഖ് പറയുന്നു.
ചെറുകിട മൊത്തവ്യാപാരത്തിനായി അയ്യായിരത്തോളം ടിക്കറ്റാണ് ഇവിടെ വിൽപനയ്ക്കായി എത്തിച്ചത്.
ഇതിൽ വിൽപനക്കാർക്കു കൊടുത്തതിനെത്തുടർന്നു ശേഷിച്ച ലോട്ടറികളാണു കടയിൽനിന്നു വിറ്റതെന്ന് ഉടമ പറയുന്നു. 20 കോടി അടിച്ച ഭാഗ്യവാൻ ഇവിടെത്തന്നെ ഉണ്ടാകുമെന്നാണ് കടയുടമയുടെ പ്രതീക്ഷ. ബാങ്ക് അവധി ദിവസങ്ങൾ ആയതിനാൽ സമ്മാനം ലഭിച്ച ആൾ ടിക്കറ്റ് ബാങ്കിൽ സമർപ്പിക്കുന്നതും വൈകും.
30 വർഷമായി സുദീഖ് ലോട്ടറി വ്യാപാരം നടത്തുന്നു. 2023ൽ ഓണം ബംപറിൽ ഒരു കോടി രൂപയും സാധാരണ ലോട്ടറിയിൽനിന്ന് 65 ലക്ഷം വരെയുള്ള സമ്മാനങ്ങളും ന്യൂ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റിനു ലഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

