കൊല്ലം ∙ കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം റേഞ്ച് ഡിഐജി ജെ.ഹിമേന്ദ്രനാഥ്, വാർഡ് കൗൺസിലർമാരായ ടി.ജി.ഗിരീഷ്, സി.ബാബു, പിഡബ്ല്യുഡി ബിൽഡിങ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം.എസ്.ശ്രീജ, അഡീഷനൽ എസ്പി എ.പ്രതീപ് കുമാർ, എസിപി എസ്.ഷെരീഫ്, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൽ.അനിൽകുമാർ, സെക്രട്ടറി സി.വിമൽകുമാർ, പിഡബ്ല്യുഡി കരാറുകാരൻ ആർ.അനീസ്, കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി.എസ്.ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.
എം.
മുകേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2 കോടി രൂപ ചെലവഴിച്ചാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനായി നിർമിച്ച 4300 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കിയത്. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ആണ് കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
സ്റ്റേഷൻ ഉദ്ഘാടനം; പരിപാടിയിൽ വിവാദം
കൊല്ലം ∙ കിളികൊല്ലൂർ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടന യോഗം സിപിഎമ്മിന്റെ യോഗമാക്കി മാറ്റിയെന്നും ശിലാഫലകത്തിൽ കൗൺസിലറുടെ പേര് വച്ചില്ലെന്നും പരാതി.
ജനപ്രതിനിധികളായ എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും മേയർ എ.കെ.ഹഫീസിനും വേണ്ട പരിഗണന നൽകാതെ അപമാനിച്ചെന്നും ഇത് ജനങ്ങളോടുള്ള അവഹേളനമാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജനും കൺവീനർ ജി.രാജേന്ദ്രപ്രസാദും ആരോപിച്ചു.
എന്നാൽ പരിപാടിയുടെ നോട്ടിസിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെയും മേയർ എ.കെ.ഹഫീസിന്റെയും പേരുണ്ടായിരുന്നു.
സ്റ്റേഷന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു സ്ഥാപിച്ച ശിലാഫലകത്തിൽ സ്റ്റേഷൻ നിലനിൽക്കുന്ന കോർപറേഷൻ ഡിവിഷനിലെ കൗൺസിലറായ ടി.ജി.ഗിരീഷിന്റെ പേര് ഒഴിവാക്കിയതും വിവാദമായി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കലക്ടർക്കും കമ്മിഷണർക്കും മേയർക്കും കൗൺസിലർ ടി.ജി.ഗിരീഷ് പരാതി നൽകി. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു കൊടുക്കുന്നതിനടക്കം പരിശ്രമിച്ചത് കൗൺസിലറാണെന്നും ജനപ്രതിനിധിയെ അവഹേളിക്കുന്നത് തുല്യമാണ് ഈ നടപടിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
കൊല്ലം കോർപറേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 15 സെന്റ് ഭൂമി വിട്ടു നൽകിയ സ്ഥലത്താണ് സ്റ്റേഷൻ നിർമിച്ചത്.
പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം രാഷ്ട്രീയവൽക്കരിച്ചുവെന്നും മേയറെയും ഡപ്യൂട്ടി മേയറെയും സ്ഥിരസമിതി അധ്യക്ഷരെയുമെല്ലാം ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധിക്കുമെന്നും കിളികൊല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് കിളികൊല്ലൂർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

