വിളപ്പിൽ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച യുവാവ് ശരിയായ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. കാവിൻപുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാൽ ഇസിയാൻ മൻസിലിൽ പി.ബിസ്മിർ (37) ആണ് മരിച്ചത്.
സംഭവത്തിൽ ബിസ്മിറിന്റെ ഭാര്യ എഫ്.ജാസ്മിൻ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ബിസ്മിർ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ ഭാര്യയോടൊപ്പം സ്കൂട്ടറിലാണു വിളപ്പിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ ഈ സമയം ആശുപത്രിയിലെ വാതിലുകൾ അടച്ചിരിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പലതവണ ബെല്ലടിച്ചപ്പോഴാണു ജീവനക്കാർ വാതിൽ തുറന്നത്.
പ്രാഥമിക ചികിത്സ പോലും കൊടുക്കാൻ ഡ്യൂട്ടി ഡോക്ടർ തയാറായില്ലെന്നും താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നെബുലൈസേഷൻ നൽകിയതെന്നും ജാസ്മിൻ പറഞ്ഞു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ചപ്പോഴേക്കും ബിസ്മിറിന് ജീവൻ നഷ്ടമായെന്നും പരാതിയിൽ പറയുന്നു.
ഹൃദയ വാൽവ് സംബന്ധമായ ചികിത്സയിലായിരുന്നു ബിസ്മിർ.
വെള്ളിയാഴ്ച രാത്രിയും ബിസ്മിർ വിളപ്പിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും ബിസ്മിറിന് ശരിയായ ചികിത്സയാണു നൽകിയതെന്നും മെഡിക്കൽ ഓഫിസർ ഡോ.എൽ.രമ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

