കൊച്ചി: 2 വയസുകാരനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടർന്ന് പൊലീസ്.
കുട്ടി മലയാളിയോ ഒഡിഷ സ്വദേശിയോ ആകാമെന്നാണ് റെയിൽവെ പൊലീസ് വ്യക്തമാക്കുന്നത്. ചില മലയാളം വാക്കുകൾ പറയുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് പൊലീസ്.
ഈ മാസം പതിനേഴിന് പൂനെ എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം റെയില്‍വെ പൊലീസ് കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

