കൊച്ചി: കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് ആലത്തൂർ മൂച്ചിക്കാട് പാടത്ത് വീട്ടിൽ തബ്ഷീർ (29)നെയാണ് നെടുമ്പാശേരി പൊലീസ് പിടിയിലായത്.
ഇക്കഴിഞ്ഞ 21ന് പകൽ ആണ് സംഭവം. നായത്തോടുള്ള വീട്ടിൽ നിന്നും 3.2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
പത്ത് മാസമായി നായത്തോട് ഭാഗത്ത് ഇയാൾ താമസിച്ചു വരികയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച സ്വർണ്ണം ഇയാളിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ ആർ.
രാജേഷ്, എസ്.ഐ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ റോണി അഗസ്റ്റിൻ, സി.പി.ഒമാരായ ബിനു ആന്റണി, നിഥിൻ ആൻറണി, അബു മുഹമ്മദ്, സജാസ്, അശ്വിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

