കഴിഞ്ഞ ജൂലൈയിലാണ് കായ കാലസ് കടുത്ത ഭാഷയിൽ റഷ്യയ്ക്കും ഇന്ത്യൻ എണ്ണക്കമ്പനിയായ നയാര എനർജിക്കുമെതിരെ ‘ഉപരോധ യുദ്ധം’ പ്രഖ്യാപിച്ചത്. യുക്രെയ്നെതിരായ സംഘർഷം നിർത്താൻ മടിക്കുന്ന റഷ്യയുടെ സാമ്പത്തിക ‘നട്ടെല്ല്’ തകർക്കുകയെന്ന ലക്ഷ്യവുമായി, റഷ്യൻ എണ്ണയുടെ പരമാവധി വിൽപനവില ബാരലിന് 60 ഡോളറിൽ നിന്ന് 47.60 ഡോളറിലേക്ക് കുത്തനെ വെട്ടിക്കുറയ്ക്കുകയായിരുന്നു.
എണ്ണ ടാങ്കറുകൾക്കും ഉപരോധം പ്രഖ്യാപിച്ചു. രാജ്യാന്തര പണമിടപാട് സംവിധാനമായ സ്വിഫ്റ്റ് നെറ്റ്വർക്കിൽ നിന്ന് 22 റഷ്യൻ ബാങ്കുകളെ പുറത്താക്കി.
For the first time, we’re designating a flag registry and the biggest Rosneft refinery in India.
Our sanctions also hit those indoctrinating Ukrainian children. We will keep raising the costs, so stopping the aggression becomes the only path forward for Moscow.
(3/3)
ഇതോടൊപ്പമായിരുന്നു നയാരയ്ക്കും ഉപരോധം ബാധകമാണെന്ന കായ കാലസിന്റെ പ്രഖ്യാപനം വന്നത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര.
ഏകപക്ഷീയമായ ഉപരോധം അംഗീകരിക്കില്ലെന്നും യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് ഇന്ത്യയോട് വേണ്ടെന്നും അന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചിരുന്നു.
യൂറോപ്യൻ യൂണിയന്റെ വൈസ് പ്രസിഡന്റ് ആണ് കായ കാലസ്. അതേ കായ കാലസ് ആണ് ഇന്ന് ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കായി ഡൽഹിയിലെത്തിയത്.
ഇന്ത്യയിലേക്കു പറക്കുംമുൻപ് യൂറോപ്യന് പാർലമെന്റിൽ കായ കാലസ് പറഞ്ഞതിങ്ങനെ: ‘‘ഇന്ത്യയുമായി പവർഫുൾ പങ്കാളിത്തത്തിന് ഒരുങ്ങുകയാണ് യൂറോപ്പ്. പ്രതിരോധ, സുരക്ഷാ രംഗത്തെ സഹകരണം ശക്തമാക്കും.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും സൈബർ പ്രതിരോധ രംഗത്തും ഇന്ത്യയുമായി ഒന്നിച്ചു നിൽക്കും’’.
A warm welcome to EU HRVP
on her first official visit to India as the EU High Representative/Vice-President. The visit comes at an opportune moment to further strengthen the India–EU Strategic Partnership, building on the momentum of regular high-level engagements.
അടുത്തയാഴ്ച നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ സംബന്ധിക്കാനും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപന ചടങ്ങിന്റെ ഭാഗമാകാനുമാണ് കായ കാലസ് എത്തിയത്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലേയെനും ഇന്ത്യയിലെത്തും.
റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇക്കുറി മുഖ്യാതിഥികളും യൂറോപ്യൻ യൂണിയൻ നേതാക്കളാണ്.
Europe is ready to deliver on a powerful new agenda with India. Today, the EU agreed to move forward with the signature of a new Security and Defence Partnership.
It will expand our cooperation in areas such as maritime security, counterterrorism and cyber-defence. I look… ഇന്ത്യയുമായി ചരിത്രപരമായ ഡീൽ ആണ് ഒപ്പുവയ്ക്കാൻ പോകുന്നതെന്ന് ഉർസുലയും പറഞ്ഞിരുന്നു.
ഇരുകൂട്ടർക്കും നേട്ടമുണ്ടാകുന്ന കരാറായിരിക്കും ഇതെന്നും ഏകപക്ഷീയ പ്രഖ്യാപനങ്ങളുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ട്രോളി ഉർസുല പറഞ്ഞിരുന്നു.
‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനെ ഉർസുല വിശേഷിപ്പിച്ചത്. കരാർ യാഥാർഥ്യമാകുന്നതോടെ 200 കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നത്.
ആഗോള ജിഡിപിയുടെ നാലിലൊന്നാണ് ഇതെന്നും ഉർസുല പറഞ്ഞിരുന്നു.
« The mother of all trade deals »
We are closing in on the 🇪🇺🇮🇳 Free Trade Agreement. See you soon in Delhi.
ഉർസുലയ്ക്കൊപ്പം യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയി സാന്റോസ് ഡ കോസ്റ്റയും 25 മുതൽ 27 വരെയുള്ള ഇന്ത്യാ സന്ദർശനത്തിലുണ്ടാകും. 27നാണ് ഇന്ത്യ-ഇയു ഉച്ചകോടി.
അന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ചകളും നടത്തും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Kaja Kallasൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

