കൊച്ചി ∙ ആസ്റ്റർ ഡിഎം ലിമിറ്റഡും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികളിൽ സുപ്രധാന മുന്നേറ്റം. ലയനത്തിന് അംഗീകാരം തേടുന്നതിനായി ഓഹരി ഉടമകളുടെയും അൺസെക്വേഡ് ട്രേഡ് ക്രെഡിറ്റേഴ്സിന്റെയും യോഗം വിളിച്ചുചേർക്കാൻ ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹൈദരാബാദ് ബെഞ്ച് ഉത്തരവിട്ടു.
ഫെബ്രുവരി 27നും മാർച്ച് 13നും ഇടയിലായിരിക്കും യോഗം നടക്കുക.
ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരവും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നുള്ള ‘നോ ഒബ്ജക്ഷൻ’ സർട്ടിഫിക്കറ്റുകളും നേരത്തേ തന്നെ ലഭിച്ചിരുന്നു. മറ്റ് നിയമപരമായ അനുമതികൾ കൂടി ലഭിക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലയിച്ചുണ്ടാകുന്ന സംരംഭത്തിന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ എന്നായിരിക്കും പേര്.
ആസ്റ്ററിന്റെ പ്രമോട്ടർമാരുംബ്ലാക്ക്സ്റ്റോണും ചേർന്നായിരിക്കും നയിക്കുക. ലയന നടപടികളിൽ സംപൂർണതൃപ്തിയുണ്ടെന്നും രാജ്യത്തുടനീളം രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങളും അതിവേഗമുള്ള രോമുക്തിയും ഉറപ്പാക്കുകയാണ് ലക്ഷ്യമന്നും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ.
ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന് ആസ്റ്റർ ഡിഎം, കെയർ ഹോസ്പിറ്റൽസ്, കിംസ് ഹെൽത്ത്, എവർകെയർ എന്നീ 4 മുൻനിര ബ്രാൻഡുകളുണ്ടാകും. 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് ആസ്റ്ററിന് 5,195 കിടക്കകളും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡിന് 5,165 കിടക്കകളുമാണുള്ളത്.
ലയനം പൂർത്തിയാകുന്നതോടെ ഈ 10,360 കിടക്കകളും ഒരൊറ്റ കുടക്കീഴിലാവും. തുടർന്നുള്ള വർഷങ്ങളിലായി ഇതു 14,715 ആയി ഉയർത്തുകയാണ് ലക്ഷ്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

