ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഗുവാഹത്തിയില്‍ നടക്കുമ്പോള്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഗുവാഹത്തിയില്‍ നടക്കുമ്പോള്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
സഞ്ജു സാംസണ് ഓപ്പണറായി തുടരുമോ ബുമ്രയും അക്സറും തിരിച്ചെത്തുമോ എന്നെല്ലാം ആരാധകര്‍ ഉറ്റുനോക്കുന്നു. ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്തിയെങ്കിലും ഓപ്പണര്‍ സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.
എന്നാല്‍ ഇഷാന് കിഷന് രണ്ടാം ടി20യില്‍ മികവ് കാട്ടിയതിനാല്‍ ഇനിയൊരു പരാജയം സഞ്ജുവിന് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് കരുതുന്നത്. ഓപ്പണര്‍ സ്ഥാനത്ത് അഭിഷേക് ശര്‍മ തുടരുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്കയില്ല.
ആദ്യ മത്സരത്തില്‍ തകര്‍ത്തടിച്ച അഭിഷേക് രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ഫോമിലായാല്‍ കളിയുടെ ഗതിമാറ്റാനാവുമെന്നതിനാല് അഭിഷേക് ഓപ്പണറായി തുടരും. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ മിന്നിത്തിളങ്ങിയ ഇഷാന് കിഷന് മൂന്നാം മത്സരത്തിലും മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല.
രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്നെയാകും നാലാം നമ്പറിലെത്തുക. ലോകകപ്പിന് മുമ്പ് സൂര്യ ഫോമിലായത് ഇന്ത്യക്ക് ആശ്വാസകരമാണ്.
രണ്ടാം മത്സരത്തില്‍ അഞ്ചാമനായി ശിവം ദുബെ ഇറങ്ങിയെങ്കിലും മധ്യനിരയിലെ നിര്‍ണായക സ്ഥാനത്ത് ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാവും മൂന്നാം മത്സരത്തിലുമുണ്ടാകുക. ആദ്യ മത്സരത്തില്‍ ഫിനിഷറായി തിളങ്ങിയ റിങ്കു സിംഗിന് രണ്ടാം മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും മൂന്നാം ടി20യിലും റിങ്കു തന്നെ ഫിനിഷറായി ഇറങ്ങും.
അക്സര്‍ പട്ടേലിന് അടുത്ത മത്സരത്തിലും വിശ്രമം നല്കാന് തീരുമാനിച്ചാല്‍ ശിവം ദുബെ റിങ്കുവിനൊപ്പം ഫിനിഷറുടെ റോളില്‍ ഇറങ്ങും. ബൗളിംഗിലും ദുബെക്ക് നിര്‍ണായക പങ്കുണ്ടാകും.
അക്സര്‍ പുറത്തിരുന്നാല്‍ രണ്ടാം മത്സരത്തില്‍ പവര്‍ പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹര്‍ഷിത് റാണ ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നാണ് കരുതുന്നത്. ഏകദിന പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ അക്സര്‍ പട്ടേലിന് പകരം ഇറങ്ങി തിളങ്ങിയ കുല്‍ദീപ് യാദവ് തന്നെ സ്പിന്നറായി പ്ലേയിംഗ് ഇലവനില്‍ തുടരും.
രണ്ടാം മത്സരത്തില്‍ പവര്‍ പ്ലേയില്‍ അടി വാങ്ങിയ അര്‍ഷ്ദീപ് സിംഗിന് പകരം രണ്ടാം മത്സരത്തില്‍ വിശ്രമമെടുത്ത പേസര്‍ ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തും. രണ്ടാം സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി തന്നെ പ്ലേയിംഗ് ഇലവനില്‍ തുടരും.
മധ്യഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനുള്ള വരുണിന്റെ മികവ് മത്സരത്തില്‍ നിര്‍ണായകമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

