നെടുമ്പ്രം ∙ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനിച്ച മഹിഷീനിഗ്രഹനായ അയ്യപ്പന്റെ വിഗ്രഹം നിർമിച്ചതു കോച്ചാരിമുക്കം സ്വദേശി പി.എ.വിഷ്ണു ആചാരി. തടിയിൽ മൂന്നര ദിവസം കൊണ്ടാണു വിഷ്ണു ശിൽപം നിർമിച്ചത്.
5ദിവസം മുൻപാണു ബിജെപി സംസ്ഥാന ഘടകത്തിൽനിന്ന് പ്രധാനമന്ത്രിക്കു നൽകാൻ ശിൽപം നിർമിക്കാൻ സാധിക്കുമോ എന്നു വിഷ്ണുവിനോടു ചോദിച്ചത്.
സധൈര്യം വിഷ്ണു അത് ഏറ്റെടുത്തു. ഉറക്കം പോലും മാറ്റിവച്ചു രാപകൽ അധ്വാനിച്ചു മൂന്നര ദിവസം കൊണ്ട് അതിമനോഹരമായ ശിൽപം വിഷ്ണു തീർത്തു. പൂർണമായും തടിയിൽ തീർത്ത മഹിഷീനിഗ്രഹനായ അയ്യപ്പന്റെ ചിത്രം. ഇതേ വിധത്തിലുള്ള ചിത്രം ലഭ്യമല്ലാത്തതിനാൽ മഹിഷീനിഗ്രഹം ഭാവനയിൽ നിന്നാണു ശിൽപിയായ പി.എം.വിഷ്ണു ആചാരി കൊത്തിയെടുത്തത്.
പിതാവ് മോഹനൻ ആചാരിയുടേതായിരുന്നു ആശയം. തേക്കുതടിയിൽ നിർമിച്ച വിഗ്രഹത്തിനു രണ്ടരയടി ഉയരവും 15 കിലോ തൂക്കവും ഉണ്ട്.
ക്ഷേത്ര ശിൽപികളാണു വിഷ്ണുവും പിതാവ് മോഹനനും.
തങ്ങളുടെ സൃഷ്ടിയിൽ പിറന്ന ശിൽപം പ്രധാനമന്ത്രിയുടെ കൈകളിൽ എത്തിയതിന്റെ സന്തോഷത്തിലാണു വിഷ്ണുവും കുടുംബവും. ഇന്നലെ തിരുവനന്തപുരത്തെ വേദിയിൽ തുഷാർ വെള്ളാപ്പള്ളിയാണു ശിൽപം പ്രധാനമന്ത്രിക്കു സമ്മാനിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

