പന്തളം ∙ മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനായി ആഘോഷപൂർവം കൊണ്ടുപോയ തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് മടങ്ങിയെത്തി. നൂറുകണക്കിനു ഭക്തർ ഭക്തിനിർഭരമായ സ്വീകരണം നൽകി. ഇന്നലെ രാവിലെ എട്ടോടെയെത്തിച്ച തിരുവാഭരണ പെട്ടികൾ ദേവസ്വം ബോർഡ് അധികൃതരിൽനിന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ വർമ, സെക്രട്ടറി എം.ആർ.സുരേഷ് വർമ, ട്രഷറർ ദീപാവർമ എന്നിവർ ഏറ്റുവാങ്ങി.
പിന്നീട്, സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്കു മാറ്റി. പന്തളം രാജപ്രതിനിധി പുണർതം നാൾ നാരായണവർമയുടെ നേതൃത്വത്തിലായിരുന്നു മടക്കയാത്രയും.
ഇന്നലെ പുലർച്ചെ നാലിനാണു ആറന്മുളയിൽനിന്നു യാത്ര തുടങ്ങിയത്. മകരവിളക്ക് ഉത്സവത്തിനു തിരുവാഭരണങ്ങളുമായി 12ന് ഉച്ചയ്ക്കു ഒന്നിനാണ് ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടത്. മാർച്ച് 4ന് അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രം നാളിലും ഏപ്രിൽ 15ന് വിഷുദിനത്തിലുമാണ് വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇനി തിരുവാഭരണദർശനമുള്ളത്.
മടക്കയാത്രയിലും വരവേൽപ്
പന്തളത്തേക്കുള്ള മടക്കയാത്രയിലും തിരുവാഭരണങ്ങളെ വരവേറ്റു ഭക്തർ.കിടങ്ങന്നൂർ വിജയാനന്ദാശ്രമം, കിടങ്ങന്നൂർ, കാവുംപടി, കുറിയാനിപ്പള്ളി ദേവീക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരിച്ചു.
ഉള്ളന്നൂർ കുളക്കരയിൽ ശ്രീപാർഥസാരഥി സേവാസമാജം, കമ്പനിപ്പടിയിൽ അയ്യപ്പ സേവാസമാജം, പൈവഴിയിൽ ഉള്ളന്നൂർ ഭദ്രാദേവീക്ഷേത്ര ഉപദേശകസമിതി, ഓട്ടോറിക്ഷാ തൊഴിലാളികൾ, പാറ ജംക്ഷനിൽ ഹിന്ദു ഐക്യവേദി, പുതുവാക്കൽ ഗ്രാമീണ വായനശാല, ഗുരുമന്ദിരം, കുളനട പഞ്ചായത്ത്, കുളനട
ഭഗവതീക്ഷേത്രം, ഗുരുനാഥൻ മുകടി അയ്യപ്പ ഗുരുക്ഷേത്രം, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി, പന്തളം നഗരസഭ, അയ്യപ്പസേവാസംഘം 344ാം നമ്പർ ശാഖ, ശബരിമല അയ്യപ്പസേവാസമാജം, യോഗക്ഷേമസഭ, അയ്യപ്പനഗർ റസിഡന്റ്സ് അസോസിയേഷൻ, മുട്ടാർ അയ്യപ്പക്ഷേത്രം, പാലസ് വെൽഫെയർ സൊസൈറ്റി, ക്ഷത്രിയക്ഷേമസഭ, കൊട്ടാരം നിർവാഹകസംഘം അടക്കം സ്വീകരണം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

