ചങ്ങനാശേരി ∙ നഗരസഭാ ടൗൺ ഹാളിൽ സൂപ്പർ സ്റ്റാറുകളുടെ ബഹളം. സൂപ്പർ ഹിറ്റ് പടങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മൃഗങ്ങളാണ് ടൗൺ ഹാളിലെത്തിയവരുടെ മനം കവർന്നത്.
മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മൃഗങ്ങളുടെ പ്രദർശനവും ഡോഗ് ഷോയും നടത്തിയത്.
ഭഭബ, ഓഫിസർ ഓൺ ഡ്യൂട്ടി, ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, പവി ടേക്ക് കെയർ തുടങ്ങിയ സിനിമകളിലൂടെ സ്ക്രീനിലെത്തിയ നായ്ക്കൾ പ്രദർശനത്തിന്റെ പ്രധാന ആകർഷണമായിരുന്നു. ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഡാൽമേഷൻ ഇനത്തിൽ പെട്ട
സുട്ടു എന്ന നായയും മേളയിൽ സ്റ്റാറായി.
സിനിമാ മേഖലയിൽ ഡോഗ് ട്രെയ്നറായ ഉണ്ണി വൈക്കത്തിന്റെ നായ്ക്കളാണിവ. ഇപ്പോൾ തിയറ്ററിലുള്ള ‘ചത്ത പച്ച’ സിനിമയിലെ അലങ്കാരപ്പക്ഷിയും മേളയിലുണ്ടായിരുന്നു.
പാമ്പുകളും ഇഗുവാനയും പ്രദർശനത്തിലുണ്ടായിരുന്നു. ഗീർ, ഹള്ളികർ, ബാർഗൂർ, ഡിയോണീ തുടങ്ങിയ ഇനങ്ങളിൽ പെട്ട
പശുക്കളും മേളയുടെ ആകർഷണമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

