ചെറുവത്തൂർ ∙ തീവ്രവെളിച്ചം ഉപയോഗിച്ച് അനധികൃതമായി മീൻപിടിച്ച ബോട്ട് പിടികൂടി 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ട് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി അഴിത്തല വടക്കുഭാഗം തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ തീവ്രവെളിച്ചം ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയതിനും മതിയായ രേഖകൾ ഇല്ലാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
കർണാടകയിൽനിന്നുള്ള കുർഷിത എന്ന ബോട്ടുടമയ്ക്കെതിരെയാണ് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് പിഴ വിധിച്ചത്. ഫിഷറീസ് അസി.ഡയറക്ടർ എ.ജി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്.
മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ സിപിഒ ശരത് കുമാർ, റെസ്ക്യു ഗാർഡുമാരായ ശിവകുമാർ, മനു, ഡ്രൈവർ മുജീബ്, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

