ചിറങ്ങര ∙ ദേശീയപാതയിലെ അടിപ്പാതയുടെ അനുബന്ധ റോഡ് നിർമാണത്തിനിടെ പാർശ്വഭിത്തിയുടെ ഭാഗം പുറത്തേക്കു തള്ളിയതോടെ ആ ഭാഗത്തെ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റി പകരം ഉറപ്പിച്ചു. അടിപ്പാതയുടെ പ്രധാന ബോക്സിന്റെ മുകൾത്തട്ട് വരെ അനുബന്ധ റോഡിൽ മണ്ണു നിറച്ചിരുന്നു.
മണ്ണിട്ട് ഉയർത്തിയതിനു മുകളിലൂടെ റോളർ അടക്കമുള്ള വാഹനങ്ങൾ പോകുന്നതിനിടെയാണ് പാർശ്വഭിത്തിയുടെ ഒരു ഭാഗം പുറത്തേക്കു തള്ളിയത്. റെഡി മിക്സും പാറമട അവശിഷ്ടങ്ങളും ഇട്ടു റോഡ് ബലപ്പെടുത്തുന്ന ജോലികളും ആരംഭിച്ചിരുന്നു.
ചാലക്കുടി ഭാഗത്തേക്കു പോകുന്ന പ്രധാന ബോക്സിനോടു ചേർന്ന സ്ഥലത്തെ പാർശ്വഭിത്തിയുടെ ഭാഗമാണു പുറത്തേക്കു തള്ളിയ നിലയിൽ കണ്ടത്. തുടർന്ന് ഈ ഭാഗം പ്ലാസ്റ്റർ ചെയ്തു പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ബലക്ഷയ സാധ്യതയുണ്ടെന്ന സംശയം കാരണം പാർശ്വഭിത്തിയുടെ ഭാഗം പൊളിച്ചു നീക്കി പുനർ നിർമാണം ആരംഭിക്കുകയായിരുന്നു.
പാർശ്വഭിത്തിയുടെ ഈ ഭാഗം അടക്കം ചെറിയ തോതിൽ പുറത്തേക്കു തള്ളിയ നിലയിൽ കണ്ടതോടെ നാട്ടുകാർ അനുബന്ധ റോഡിന്റെ ബല പരിശോധന ശാസ്ത്രീയമായി നടത്തണമെന്നു കരാറുകാരോട് ആവശ്യപ്പെട്ടു. നേരത്തേ സമാന നിലയിൽ തെക്കേ ഭാഗത്തെ പാർശ്വഭിത്തിയിലും തകരാർ കണ്ടെത്തി ഒരു ഭാഗം പൊളിച്ചു പുനർ നിർമിച്ചിരുന്നു.
അടുത്തയിടെ കണ്ടെയ്നർ ലോറി മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കയ്യിൽ ഇടിച്ചതിനെ തുടർന്നും പാർശ്വഭിത്തിക്കു തകരാർ സംഭവിച്ചിരുന്നു. ഇതോടെ അടിപ്പാതയുടെ ഇരുഭാഗത്തെയും അനുബന്ധ റോഡിന്റെ നിർമാണം സംശയത്തിന്റെ നിഴലിലായി. പാർശ്വഭിത്തിയോടു ചേർന്നുള്ള സർവീസ് റോഡിലൂടെ ഇടതടവില്ലാതെ ഭാരവാഹനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
നിർമാണത്തിൽ അപാകതയുണ്ടെങ്കിൽ അടിയന്തരമായി ബല പരിശോധന നടത്തണമെന്നും ദേശീയപാത അധികൃതരും കൺസൽട്ടിങ് കമ്പനിയും നിർമാണം മോണിറ്ററിങ് നടത്തണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

