തൃക്കുന്നപ്പുഴ ∙ കൊല്ലം – കോട്ടപ്പുറം ദേശീയജലപാത വികസനത്തിന്റെ ഭാഗമായി പുനർനിർമിക്കുന്ന തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു.
രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ സെക്രട്ടറിയറ്റിൽ നടന്ന യോഗത്തിൽ തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതിനാൽ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്ത് നിവാസികൾ അനുഭവിക്കുന്ന ക്ലേശങ്ങൾ എംഎൽഎ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഉദ്യോഗസ്ഥ തലത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ അറിയിച്ചു.
ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്ന് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിനെ തുടർന്നാണ് പഴയ പാലം പൊളിക്കുന്നതിനെ ജനങ്ങൾ എതിർക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തുടർന്ന്, പാലം നിർമാണത്തിന്റെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.
എല്ലാ സാങ്കേതിക തടസ്സങ്ങളും പരിഹരിച്ച് പാലത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ ഘടകങ്ങളിലെ റിവൈസ്ഡ് എസ്റ്റിമേറ്റുകൾക്ക് എത്രയും വേഗം സർക്കാരിൽ നിന്ന് അംഗീകാരം നൽകുമെന്ന് ജലവിഭവ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ യോഗത്തിൽ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ എംഎൽഎയുടെ ഓഫിസിലും ലഭ്യമാക്കും.
ഇതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും നിർദേശം നൽകിയതായും രമേശ് ചെന്നിത്തല അറിയിച്ചു. ജലവിഭവ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി, ഇറിഗേഷൻ എക്സി.
എൻജിനീയർ, ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

