കണ്ണൂർ ∙ പുഷ്പോത്സവ നഗരിയിലെത്തിയ കഥാകാരൻ ടി. പത്മനാഭന്റെ കണ്ണുകൾ തിരഞ്ഞത് മഞ്ഞ റോസാപ്പൂവായിരുന്നു.
തനിക്ക് ഏറെ പ്രിയപ്പെട്ട പനിനീർപ്പൂക്കളിൽ ഒടുവിൽ കഥാകാരന്റെ കണ്ണുടക്കി.
ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റി പൊലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ മുഖ്യാതിഥിയായി. സംസ്ഥാന കൃഷി അവാർഡ് ജേതാവ് എൻ.വി രാഹുലിനെ അനുമോദിച്ചു.
കലക്ടർ അരുൺ കെ.
വിജയൻ, പ്രിൻസിപ്പൽ കൃഷി ഓഫിസർ തുളസി ചെങ്ങാട്ട്, കണ്ണൂർ അഗ്രി ഹോർട്ടി കൾചർ സൊസൈറ്റി സെക്രട്ടറി പി.വി.രത്നാകരൻ എന്നിവർ പ്രസംഗിച്ചു. വിവിധ ബിആർസികളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ ആകർഷകമായി.
ഫെബ്രുവരി മൂന്നിന് വൈകിട്ട് നടക്കുന്ന സമാപന പരിപാടി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനാകും.
സിറ്റി പൊലീസ് കമ്മിഷണർ നിതിൻ രാജ് മുഖ്യാതിഥിയാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

