ഫറോക്ക്∙ എസ്റ്റിമേറ്റിലെ തിരുത്തലുകൾ പുതുക്കി സമർപ്പിക്കാൻ വൈകുന്നതിനാൽ ഫറോക്ക് നഗരസഭയുടെ പുതിയ ഓഫിസ് സമുച്ചയ നിർമാണത്തിലെ അനിശ്ചിതത്വം ഒഴിയുന്നില്ല. ആധുനിക സൗകര്യങ്ങളുള്ള 4 നില കെട്ടിടം പണിയാൻ 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ട് 5 വർഷം പിന്നിട്ടെങ്കിലും കൺസൽറ്റൻസിയുടെ അലംഭാവത്തെ തുടർന്ന് ഇതുവരെ പ്രവൃത്തി തുടങ്ങാനായില്ല.
നിലവിലുള്ള ടൗൺ ഹാൾ കെട്ടിടവും ബഡ്സ് സ്കൂളും പൊളിച്ചു നീക്കി പുതിയ ഓഫിസ് സമുച്ചയം നിർമിക്കാൻ 2020ൽ ആണ് ഭരണാനുമതി ലഭിച്ചത്.
സർക്കാർ നിശ്ചയിച്ച കൺസൽറ്റൻസി വിശദ പദ്ധതി രൂപരേഖ തയാറാക്കി കിഫ്ബിക്കു സമർപ്പിച്ചെങ്കിലും തിരിച്ചയച്ചു. എസ്റ്റിമേറ്റിലെയും സ്ട്രക്ചറൽ ഡിസൈനിങ്ങിലെയും അപാകതകൾ പരിഹരിച്ച് പുതിയ രൂപരേഖ തയാറാക്കിയെങ്കിലും വീണ്ടും ചില തിരുത്തലുകൾ നിർദേശിച്ചു.
ആവശ്യമായ തിരുത്തലുകൾ വരുത്തി വീണ്ടും അനുമതിക്കു സമർപ്പിക്കാൻ കാലതാമസം നേരിടുകയാണ്.
5000 ചതുരശ്ര അടി വിസ്തീർണത്തിൽ ഓഫിസ് കം ഓഡിറ്റോറിയം സമുച്ചയമാണ് വിഭാവനം ചെയ്തത്. അന്തിമ എസ്റ്റിമേറ്റിന് കിഫ്ബിയുടെ ധനാനുമതി ലഭിച്ചാൽ മാത്രമേ നിർമാണ നടപടികളിലേക്ക് കടക്കാനാകൂ.
സിആർസെഡ് അനുമതി ഇതിനകം ലഭിച്ചു. അഗ്നിരക്ഷാസേനയുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. കാലപ്പഴക്കത്താൽ ബലക്ഷയം നേരിട്ട
നിലവിലെ ടൗൺ ഹാൾ ഏറെക്കാലമായി അടച്ചിട്ടിരിക്കുകയാണ്. നഗരസഭയുടേത് ഉൾപ്പെടെ പൊതുപരിപാടികൾ നടത്താൻ സ്വകാര്യ ഹാളുകളാണ് ആശ്രയിക്കുന്നത്.
40 വർഷം പഴക്കമുള്ള നഗരസഭ ടൗൺ ഹാളിന്റെ ബീമുകൾക്കും തൂണുകളും വിള്ളൽ വീണു തകർച്ചയുടെ വക്കിലാണ്.
സിമന്റ് തേപ്പ് അടർന്നു പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. അറ്റകുറ്റപ്പണി നടത്തുന്നതിൽ കാര്യമില്ലെന്നു വിലയിരുത്തിയാണു ഹാൾ പൊളിച്ച് പുതിയ ഓഫിസ് സമുച്ചയം പണിയാൻ അധികൃതർ മുന്നിട്ടിറങ്ങിയത്.
എന്നാൽ നടപടിക്രമങ്ങൾ അനന്തമായി നീളുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

