മാനന്തവാടി ∙ ‘സുരക്ഷിത വയനാട്, സുസ്ഥിര വയനാട്, സ്ത്രീ സൗഹൃദ വയനാട്’ എന്ന ആപ്തവാക്യവുമായി ടൂറിസം വകുപ്പും, വയനാട് ഇക്കോ ടൂറിസം അസോസിയേഷനും ചേർന്നു നടത്തിയ കേരളത്തിലെ ആദ്യ വനിതാ ഓഫ്-റോഡ് ഇവന്റിൽ 7 സംസ്ഥാനങ്ങളിൽ നിന്നുള്ള 60 വനിതകൾ പങ്കെടുത്തു. പാരിസൺസ് എസ്റ്റേറ്റിൽ പ്രത്യേകം തയാറാക്കിയ ട്രാക്കിൽ സ്മിത പ്രസാദ്, ഹെന്ന ജയന്ത്, ഷിമി തമരശേരി എന്നിവരടക്കമുള്ള ദേശീയ, അന്തർ ദേശീയ താരങ്ങൾക്ക് ഒപ്പം പ്രാദേശിക വനിതകളും ചാലഞ്ചിൽ പങ്കെടുത്തു.
സാഹസികതയെ സാമൂഹിക-പരിസ്ഥിതി സംരക്ഷണവുമായി കൂട്ടിച്ചേർത്ത് ടൂറിസം സാധ്യതകൾ വയനാട്ടിൽ സൃഷ്ടിക്കുകയും അതുവഴി പ്രളയവും, ഉരുൾപൊട്ടൽ ദുരന്തവും തകർത്ത വയനാടിനെ ടൂറിസം മേഖലയിലൂടെ ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11ന് പാരിസൺ എസ്റ്റേറ്റ് ഔട്ട്ലറ്റിന് സമീപത്ത് നിന്ന് ആരംഭിച്ച ഹെർ ട്രെയിൽ ചാലഞ്ച് വൈകിട്ട് കൊമാച്ചി പാർക്കിൽ സമാപിച്ചു.
വയനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് ഒപ്പം അമൂല്യമായ ഈ ടൂറിസം മേഖലയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും നമ്മൾ ഏറ്റെടുക്കണമെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി ഒ.ആർ.കേളു പറഞ്ഞു.
വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് ഗോപ വർമ അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ബിജു പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

